‘പപ്പാ.. കമോൺ പപ്പ..’; സ്റ്റേഡിയത്തിനൊപ്പം ആർത്തിരമ്പി സിവ ധോണിയും: വിഡിയോ

dhoni-siva-new-video
SHARE

ധോണിയും മകളും ഒത്തുചേരുമ്പോൾ ആരാധകർക്ക് എന്നും ആവേശമാണ്. ഇപ്പോഴിതാ സ്റ്റേഡിയത്തിനൊപ്പം കളിയാവേശത്തിൽ ആർപ്പുവിളിക്കുകയാണ് സിവ ധോണി. ഇൗ വിഡിയോ ഇതിനോടകം സോഷ്യൽ ലോകത്ത് വൈറലാവുകയാണ്. എം.എസ്.ധോണി ക്രീസിൽ ബാറ്റിങ് ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കുകയാണ് സിവ. അമ്മ സാക്ഷി ധോണിയുടെ അടുത്തുനിന്ന് ‘പപ്പാ..കമോൺ പപ്പാ..’ എന്നു നീട്ടി വിളിക്കുന്ന സിവയുടെ വിഡിയോ ചെന്നൈ സൂപ്പർ കിങ്സ് ആണ് അവരുടെ ട്വിറ്റർ പേജിലൂടെ പങ്കുവച്ചത്.

മൽസരത്തിൽ ആറ് വിക്കറ്റിന് ധോണിയും സംഘവും ജയിക്കുകയും ചെയ്തു. ഡൽഹി ഉയർത്തിയ 148 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ അവസാന ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനം ആലപിച്ചതിലൂടെയാണ് സിവയെ സമൂഹമാധ്യമത്തിലെ പ്രേക്ഷകർ ശ്രദ്ധിക്കാൻ തുടങ്ങിയത്. അവസാനമായി അച്ഛൻ ധോണിയുടെ ചോദ്യങ്ങൾ ആറു ഭാഷകളിൽ ഉത്തരം പറഞ്ഞ് സിവ ഞെട്ടിച്ചിരിന്നു. തമിഴ്‍, ബംഗാള്‍, ഗുജറാത്ത്, ഭോജ്പൂരി, പഞ്ചാബി, ഉര്‍ദു എന്നീ ഭാഷകളിലാണ് സിവക്കുട്ടിയും ധോണിയും തമ്മില്‍ സംസാരിച്ചത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.