ചെന്നൈ സൂപ്പർ കിങ്സ് ഇറങ്ങുന്നത് വിജയപകിട്ടോടെ; ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും

chennai-super-kings-match
SHARE

ഐപിഎല്ലില്‍ നിലവിലെ ചാംപ്യന്‍മാരെന്ന പകിട്ടോടെയാണ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് മല്‍സരിക്കാനൊരുങ്ങുന്നത് . കളിച്ച എല്ലാ സീസണിലും ചെന്നൈ പ്ലേ ഓഫിലെത്തിയിട്ടുണ്ട്. എന്നാല്‍ പേസ് ബോളര്‍ ലുംഗി എന്‍ഗിഡി പരുക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ശനിയാഴ്ച റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ആദ്യമല്‍സരം.

വയസന്‍ പടയെന്ന് പഴികേട്ട സൂപ്പര്‍ കിങ്സ് എതിരാളികള്‍ക്ക് പൊരുതാന്‍പോലും അവസരം നല്‍കാതെയാണ് കഴിഞ്ഞ വര്‍ഷം തിരിച്ചുവരവ് ഉജ്വലമാക്കിയത്. പരിചയ സമ്പന്നമായ താരനിരയാണ് ടീമിന്റെ കരുത്ത്. പോയ കൊല്ലം  ക്യാമ്പിലെത്തിച്ച മിക്കവരേയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഫാഫ് ഡുപ്ലെസി, അമ്പട്ടി റാഡിയു, സുരേഷ് റെയ്ന, എന്നീ ബാറ്റ്സ്മാന്‍മാരും രവീന്ദ്ര ജഡേജ, കേദാര്‍ ജാദവ്, ഡ്വെയ്ന്‍ ബ്രാവോ, ഷെയ്ന്‍ വാട്സണ്‍ തുടങ്ങിയ ഓള്‍റൗണ്ടര്‍മാരും ചെന്നൈയെ അപകടകാരികളാക്കുന്നു.

ഹര്‍ഭജനും  ദീപക് ചഹറും ഷാര്‍ദുല്‍ താക്കൂറുമടങ്ങുന്ന ബോളിങ് നിരയ്ക്കും മൂര്‍ച്ച കൂടുതലാണ്. ഇവര്‍ക്കൊപ്പം ക്യാപ്റ്റന്‍ കൂള്‍ എം.എസ് ധോണിയുടെ തന്ത്രങ്ങളും ചേരുന്നതോടെ ചെന്നൈ ആരേയും എതിരിടാന്‍ കെല്‍പ്പുള്ളവരാകും. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കലാശപ്പോരിനെത്തിയ ടീമെന്ന ചരിത്രവും മോസ്റ്റ് വാല്യൂബില്‍ ടീമിന് ഫേവറേറ്റ്സിന്റെ പട്ടികയില്‍ ഇടംനല്‍കുന്നു. 

MORE IN SPORTS
SHOW MORE