മലയാളി താരം കെ.പി രാഹുല്‍ കേരള ബ്ലാസ്റ്റേഴ്സില്‍

kp-rahul-2
SHARE

സൂപ്പർകപ്പ് യോഗ്യതാ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച ടീമിൽ അംഗമായിരുന്ന കെ.പി. രാഹുലിനെ സ്വന്തം പാളയത്തിൽ എത്തിച്ചു ബ്ലാസ്റ്റേഴ്സ് പകരം വീട്ടി. ഇന്ത്യയ്ക്കായ അണ്ടർ 17 ലോകകപ്പിൽ ബൂട്ട് കെട്ടിയ  കെ.പി രാഹുൽ അടുത്ത സീസണിൽ ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. അണ്ടർ 17 ലോകകപ്പ് ടീമിൽ നിന്ന് ബ്ലാസ് റ്റേഴ്സിലെത്തുന്ന നാലാമത്തെ താരമാണ് രാഹുൽ. ധീരജ് സിങ്ങും ജീക്കൺ സിങ്ങും ഇതിനകം ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നുണ്ട്.

ഐ ലീഗിൽ ഇന്ത്യൻ ആരോസിന്റെ താരമായിരുന്ന രാഹുലിനെ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് കളിയിലെ വേഗും പാസുകളിൽ കാണിക്കുന്ന കൃത്യത കൊണ്ടുമാണ്. കഴിഞ്ഞ സീസണിൽ 17 മത്സരങ്ങിൽ നിന്ന് രണ്ടു ഗോൾ നേടി ഈ താരം. തൃശൂർ സ്വദേശിയായ രാഹുൽ ഇത്തവണത്തെ സീസണിൽ മൂന്നു ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു.

MORE IN SPORTS
SHOW MORE