വിലക്ക് തീരാൻ രണ്ടാഴ്ച; ഐപിഎല്ലിൽ കളിക്കാനൊരുങ്ങി സ്മിത്തും വാർണറും

warner-smith
SHARE

ഐപിഎല്ലിന് ഇനി അഞ്ചുനാള്‍ . വിലക്കുനേരിടുന്ന ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും  ടീമുകള്‍ക്കൊപ്പം ചേര്‍ന്നു . ചെന്നൈ സൂപ്പര്‍ കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മില്‍ ശനിയാഴ്ചയാണ് ആദ്യ മല്‍സരം. 

ദുബായിലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ക്യാംപില്‍ നിന്നാണ് സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ഇന്ത്യയിലെത്തിയത് . ജയ്പൂരെത്തിയ സ്മിത്തിനെ പരമ്പരാഗത രീതിയില്‍ ടീം സ്വീകരിച്ചു . പിന്തുണ നല്‍കിയ ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് സ്മിത്തിന്റെ മടങ്ങിവരവ് 

വിലക്ക് അവസാനിക്കാന്‍ രണ്ടാഴ്ചത്തെ സമയം കൂടിയുണ്ടെങ്കിലും ഇരുവരും ഐ പി എല്ലില്‍ കളിക്കും . ചെന്നൈയില്‍ ക്യാപ്റ്റന്‍ ധോണി പരിശീലനം നടത്തുന്നത് കാണാന്‍ നൂറുകണക്കിന് ആരാധകര്‍ എത്തി .

കിരീടപ്രതീക്ഷയുമായിറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകര്‍ക്കായി പുതിയ ജേഴ്സി പുറത്തിറക്കി . മുംബൈ മലയാളിയായ മുന്‍ ക്രിക്കറ്റ് താരം അഭിഷേക് നായരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകന്‍.

MORE IN SPORTS
SHOW MORE