വിലക്ക് നീങ്ങി; ഇനി കേരള ടീമില്‍ തിരിച്ചെത്തണം; പ്രതീക്ഷയിൽ 'ശ്രീ'

sreeshanth-home
SHARE

ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീങ്ങിയതോടെ കേരള ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ക്രിക്കറ്റ് താരം  ശ്രീശാന്ത്. പത്ത് ദിവസത്തിനുള്ളില്‍ വീണ്ടും പരിശീലനം തുടങ്ങും. കൊച്ചിയിലെ വീട്ടില്‍ തിരിച്ചെത്തിയ ശ്രീശാന്തിന് കുടുംബാംഗങ്ങള്‍ വലിയ സ്വീകരണമാണ് ഒരുക്കിയത്.    

കേരളാ ടീമില്‍ തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ശ്രീശാന്ത് നാട്ടിലെത്തിയത്. രാത്രി ഏഴരയോടെ ഭാര്യയും മക്കളുമൊത്ത് കൊച്ചിയിലെ വീട്ടില്‍ എത്തിയ ശ്രീശാന്തിന് പിതാവും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരണമൊരുക്കി. കുടുംബാംഗങ്ങളുടെ പിന്തുണയും ഈശ്വരാനുഗ്രഹവുമാണ് അനുകൂല വിധിക്ക് കാരണമായതെന്ന് ശ്രീശാന്ത് പ്രതികരിച്ചു. പ്രായം 36 പിന്നിട്ടതോടെ ഇന്ത്യന്‍ ടീമിലേയ്ക്ക് എത്തുക പ്രയാസമാകുമെന്ന് ശ്രീശാന്തിന് അറിയാം. അതുകൊണ്ട് തന്നെ കേരളാ ടീമാണ് പിന്നെയുള്ള പ്രതീക്ഷ. 

കൗണ്ടി ക്രിക്കറ്റില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തണം. കേരളാ ടീമില്‍ പ്രതിഭകള്‍ ഏറെയുണ്ടെങ്കിലും മികച്ച പരിശീലനത്തിലൂടെ ടീമില്‍ എത്താന്‍ ശ്രമം നടത്തുമെന്നും ശ്രീശാന്ത് പറഞ്ഞു. പരിശീലനത്തിനിടെ കണ്ണിന് പരുക്കേറ്റ ശ്രീശാന്ത്, പത്ത് ദിവസത്തിനുള്ളില്‍ വീണ്ടും കളത്തിലേയ്ക്ക് എത്താന്‍ ഒരുങ്ങുകയാണ്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.