ഷമിക്കെതിരെ ബലാത്സംഗക്കേസ്; ലോകകപ്പ് തുലാസിൽ; ബിസിസിഐയ്ക്ക് മൗനമെന്ന് ഹസിൻ ജഹാൻ

hasin-jahan-mohammed-shami
SHARE

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ലോകകപ്പ് സ്വപ്നങ്ങൾ തുലാസിലായി. ലൈംഗിക അതിക്രമത്തിനും സ്തീധനപീഡനത്തിനുമാണ് പൊലീസ് ഷമിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 498A, 354A എന്നി വകുപ്പുകൾ ചുമത്തി ഷമിക്കെതിരെ കൊൽക്കത്ത പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചിരുന്നു.ഭാര്യ ഹസിന്‍ ജഹാന്റെ പരാതിയില്‍ മേല്‍ നടത്തിയ അന്വേഷണത്തിലാണ് ഷമിക്കെതിരെ പൊലീസ് കുറ്റം ചുമത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്. ഷമിക്ക് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നും തന്നെ മര്‍ദ്ദിക്കുകയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നുമായിരുന്നു ഹസിന്റെ പരാതി. ഷമിയുടെ കുടുംബത്തിനെതിരേയും ഹസിന്‍ ആരോപണം ഉന്നയിച്ചിരുന്നു.

ജാമ്യമില്ല വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടും ബിസിസിഐ ഷമിയെ സംരക്ഷിക്കുകയാണെന്ന് ഹസിൻ ജഹാൻ കുറ്റപ്പെടുത്തി. മികച്ച പ്രകടനത്തിന്റെ ബലത്തിൽ ലോകകപ്പ് ടീമിലേയ്ക്കുളള പ്രവേശനം ഉറപ്പിച്ചിരിക്കെയാണ് കൊൽക്കത്ത പൊലീസ് ഷമിക്കെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയത്. എന്നെ ബലാത്സംഗം ചെയ്യുകയും എനിക്കെതിരേ വധശ്രമം നടത്തുകയും ചെയ്തതിന്റെ തെളിവുകളെല്ലാം ഞാൻ നൽകിയിരുന്നു. വിശദമായ അന്വേഷണത്തിൽ സത്യം പുറത്തുവരും എന്നുതന്നെയാണ് എന്റെ വിശ്വാസം. ഹസിൻ പറഞ്ഞു.

                                                                                                                        അഞ്ചുവർഷം നീണ്ടു നിന്ന പ്രണയത്തിനു ശേഷമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചിയർഗേളും മോഡലുമായി ഹസിൻ ജഹാനെ 2014 ൽ ക്രിക്കറ്റ് താരം ഷമി വിവാഹം കഴിക്കുന്നത്. 2014 ൽ വിവാഹിതയാകുമ്പോൾ വിവാഹമോചിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമായിരുന്നു ഹസിൻ ജഹാൻ. എന്നാൽ ഹസിൻ ജഹാന്റെ ആദ്യ വിവാഹത്തെ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ഇക്കാര്യങ്ങൾ തന്നിൽ നിന്ന് ബോധപൂർവ്വം ഹസിൻ ജഹാൻ മറച്ചുവെച്ചതായും മുഹമ്മദ് ഷമി ആരോപിച്ചിരുന്നു. ഷമിക്കെതിരെ ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടിരുന്നു.

MORE IN SPORTS
SHOW MORE