മെസി സൂപ്പറാണ്, പക്ഷെ ചാംപ്യന്‍സ് ലീഗിലെ രാജാവ് റൊണാള്‍‍‍ഡോ തന്നെ

messi-ronaldo
SHARE

മെസിയെയും റൊണാള്‍‍ഡോയെയും ഇഷ്ടപ്പെടാന്‍ നൂറുകാരണങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇരുകൂട്ടരുടെയും ആരാധകര്‍ തമ്മില്‍ ആരാണ് കേമന്‍ എന്നതില്‍ തര്‍ക്കം തുടരുന്നു. റൊണാള്‍ഡോയുടെ ഹാട്രിക്കിന് ഇരട്ടഗോളടിച്ച് മെസി മറുപടി നല്‍കിയതോടെ കണക്കുകള്‍ പറയാനും അവകാശം ഉന്നയിക്കാനും വീണ്ടും അവസരം. എന്നാലും ചാംപ്യന്‍സ് ലീഗിലെ രാജാവ് റൊണാള്‍ഡോ തന്നെ. കൂടുതല്‍ ഗോള്‍ അടിച്ചതുകൊണ്ടുമാത്രമല്ലിത്.  ചാംപ്യന്‍സ് ലീഗിലെ ഗോള്‍‌വേട്ടയില്‍ ലയണല്‍ മെസിയെക്കാള്‍ മുന്നില്‍ ക്രിസ്റ്റ്യാനോ റൊണാള്‍‍‍ഡോ ബഹുദൂരം മുന്നിലാണ്. 124 ഗോളോടെയാണ് റൊണാള്‍ഡോ ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനായി നില്‍ക്കുന്നത്. 

കണക്കിലെ രാജാവ്

160 മല്‍സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 124 ഗോള്‍ നേടിയത്. മെസിയാവട്ടെ 131 മല്‍സരങ്ങളില്‍ നിന്ന് 108ഗോള്‍ നേടി നില്‍ക്കുന്നു. എന്നാല്‍ റൊണാള്‍‌‍ഡോ കൂടുതല്‍ മല്‍സരം കളിച്ചിട്ടുണ്ട്. റൊണാള്‍ഡോ  38 ഗോ‍ള്‍ അസിസ്റ്റ് നടത്തിയപ്പോള്‍ മെസി  30 ഗോ‍ള്‍ അസിസ്റ്റ് നടത്തി. റൊണാള്‍‌‍ഡോ 17 പെനല്‍റ്റി ഗോളുകളും മെസി 12 പെനല്‍റ്റി ഗോളുകളും നേടി.  എന്നാല്‍ ഹാട്രിക്കിന്റെ കാര്യത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. എട്ടെണ്ണം വീതം നേടി. റൊണാള്‍ഡ‍ോ അഞ്ച് കിരീടം നേടിയപ്പോള്‍ മെസി നാലു കിരീടം സ്വന്തമാക്കി. 

പ്രതിസന്ധിയില്‍ തിളങ്ങുന്നവന്‍

ടീമിന്റെ സമ്മര്‍ദഘട്ടങ്ങളിലും പ്രതിസന്ധിയിലും പ്രകടന മികവില്‍ റൊണാള്‍‍ഡോ ആണ് മുന്നില്‍. മെസിക്ക് സമ്മര്‍ദങ്ങള്‍ അതിജീവിക്കാനുള്ള കരുത്തില്ല. റൊണാള്‍‌‍ഡോ ആണ് മികച്ചവന്‍ എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് പ്രീക്വാര്‍ട്ടര്‌‍ രണ്ടാം പാദത്തില്‍ യുവയ്ക്കായി റൊണാള്‍‍ഡോ നേടിയ ഹാട്രിക്.  ചാംപ്യന്‍സ് ലീഗിലെ 77 നോക്കൗട്ട് മല്‍സരങ്ങളില്‍ നിന്ന് 63ഗോള്‍ റൊണാള്‍ഡോ നേടി. എന്നാല്‍ 64 നോക്കൗട്ട് മല്‍സരങ്ങളില്‍ നിന്ന് 42ഗോളുകളാണ് മെസി സ്കോര്‍ ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ മെസി ഓരോ നൂറ് മിനിറ്റിലും ഗോളടിക്കുന്നുണ്ടെങ്കില്‍ നോക്കൗട്ടിലത് ഓരോ 131 മിനിറ്റിലുമാണ്. നോക്കൗട്ടില്‍ റൊണാള്‍ഡോ നാല് ഹാട്രിക്ക് നേടിയപ്പോള്‍ മെസിയുടേത് രണ്ട് ഹാട്രിക് നേട്ടമാണ്. ഇരുവരുടെയും ടീം ഈ വര്‍ഷവും ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍ എത്തിയതിനാല്‍ റോണോ ..മെസി പോരാട്ടം തുടരും.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.