പരാജയത്തിന് ശേഷം വിജയം; ബെംഗളൂരു എഫ്.സി ഫൈനലിൽ

bengaluru-fc
SHARE

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ച് ബെംഗളൂരു എഫ്.സി.ഐഎസ്എല്‍ ഫുട്ബോള്‍ ഫൈനലില്‍ . രണ്ടാം പാദ സെമിഫൈനലില്‍ എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബംഗളൂരുവിന്റെ വിജയം. 

നോര്‍ത്ത് ഈസ്റ്റിനോടും നിര്‍ഭാഗ്യത്തോടും  പൊരുതിയ ബംഗളൂരുന്റെ മുന്നേറ്റ നിര ലക്ഷ്യം കണ്ടത് 72ാം മിനിറ്റില്‍.. മിക്കുവിന്റെ വക നിര്‍ണായകമായ ആദ്യ ഗോള്‍. 

ഗോള്‍ വഴങ്ങാതിരുന്നാല്‍ ഫൈനല്‍ ഉറപ്പായിരുന്നിട്ടും ബംഗളൂരു ആക്രമണം തുടര്‍ന്നു .  87ാം മിനിറ്റില്‍ ഡിമാസ് ഡെല്‍ഗാഡോ ലീഡുയര്‍ത്തി.

 ഇഞ്ചുറി ടൈമില്‍ സുനില്‍ ഛേത്രിയുടെ വകയായിരുന്നു ബംഗളൂരുവിന്റെ മൂന്നാം ഗോള്‍ . ആദ്യ പാദമല്‍സരം 2–1ന് പരാജയപ്പെട്ടതിന് ശേഷമാണ് ബംഗളൂരുവിന്റെ തിരിച്ചുവരവ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബംഗളൂരു ഫൈനലിന് യോഗ്യത നേടുന്നത് . 

MORE IN SPORTS
SHOW MORE