കമ്മിൻസിന്റെ ഹൃദയം തകർത്ത് ബുംറയുടെ കന്നി സിക്സ്; തുള്ളിച്ചാടി കോഹ്‌‌ലി: വിഡിയോ

bumrah-kohli
SHARE

358 എന്ന കൂറ്റൻ സ്കോർ പ്രതിരോധിക്കാനാകാതെ തോറ്റമ്പിയ ഇന്ത്യൻ ടീമിനെ കുറ്റപ്പെടുത്തുകയാണ് സമൂഹമാധ്യമങ്ങൾ. ശിഖർ ധവാനും (115 പന്തിൽ 143), രോഹിത് ശർമയും  (92 പന്തിൽ 95)  നിറഞ്ഞാടിയപ്പോൾ ഇന്ത്യ ക 50 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 358 റൺസാണെടുത്തത്. അവസാന ഓവറുകളിൽ ഓസീസിനെ പ്രതിരോധിക്കാൻ കഴിയാത്ത ബൗളർമാരാണ് നിർണായകമായ മത്സരം കൈവിട്ടു കളഞ്ഞത്. എന്നാൽ ഈ തോൽവിക്കിടയിലും വീണുകിട്ടിയ അപൂർവ്വ നിമിഷം ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങൾ. 

അതൊരു ഒന്നൊന്നര നിമിഷമായിരുന്നു. ഇന്ത്യയുടെ അഞ്ച് വിക്കറ്റുകളെടുത്ത പാറ്റ് കമ്മിന്‍സിന് ഇന്നിംഗ്സിലെ അവസാന പന്തില്‍ ബുംറ കൊടുത്ത മറുപടിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അവസാന ഓവറിൽ മാത്രം ഇന്ത്യയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം പന്തില്‍ വിജയ് ശങ്കറും അഞ്ചാം പന്തില്‍ യുസ്‌വേന്ദ്ര ചാഹലും. അവസാന പന്ത് നേരിടാനായി ടീമിലെ അവസാനക്കാരനായിറങ്ങിയപ്പോള്‍ കൂടുതലൊന്നും ടീം ഇന്ത്യയും ആരാധരും പ്രതീക്ഷിച്ചില്ല. 

അവസാന പന്തിലേക്ക് രണ്ടും കല്‍പ്പിച്ച് ബാറ്റു വീശിയ ബുംറയ്ക്ക് പിഴച്ചില്ല. പന്തു നേരെ ലോംഗ് ഓണിലൂടെ ഗാലറിയില്‍. ബുംറയുടെ സിക്‌സര്‍ കണ്ട് കയ്യടിച്ച് ചാടിയാണ് നായകൻ കോഹ്‍ലി താരത്തെ അഭിനന്ദിച്ചത്. താരങ്ങളെല്ലാം എഴുന്നേറ്റ് നിന്ന് വമ്പന്‍ കയ്യടിയോടെയാണ് ബുംറയുടെ സിക്‌സറിനെ ‘വരവേൽക്കുകയും ചെയ്തു.. ബുംറയുടെ സിക്‌സറിന് പിന്നാലെയുള്ള കോഹ്‌ലിയുടെ മുഖഭാവം ബി.സി.സി.ഐ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ബോളർ ജസ്പ്രീത് ബുംറയുടെ കന്നി സിക്സ് ആണ് ഇത്.  ഇന്ത്യ  ഉയർത്തിയ 359 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 47.5 ഓവറിൽ ലക്ഷ്യം മറികടന്നു. സെഞ്ചുറി നേടിയ ഹാൻഡ്‌സ്കോംബിന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച ടേർണറുടെയും ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ വിജയം സ്വന്തമാക്കിയത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.