ധോണിക്കു വിശ്രമം വേണമെന്ന് മഞ്ജരേക്കരുടെ തമാശ; പൊട്ടിത്തെറിച്ച് ആരാധകർ: രോഷം

ms-dhoni-sanjay-manjrekar
SHARE

ധോണിയുടെ നാട്ടിൽ നടന്ന മൂന്നാം ഏകദിനം ഓസീസ് റാഞ്ചിയതോടെ കട്ടക്കലിപ്പിലാണ് ഇന്ത്യൻ ആരാധകർ. നായകൻ വിരാട് കോഹ്‍ലിയുടെ സെഞ്ച്വറി പാഴായ മത്സരത്തിൽ 32 റൺസിനായിരുന്നു ഓസീസ് വിജയം. എന്നാൽ മൂന്നാം ഏകദിനത്തിൽ ധോണിയെ കരയ്ക്കിരുത്തണമെന്ന് ട്വീറ്റ് ചെയ്ത ആരാധക രോഷം ഏറ്റുവാങ്ങിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ.

ലോകകപ്പോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കവേ സ്വന്തം നാട്ടിൽ ഇന്ത്യൻ ജഴ്സിയിൽ ധോണി ഇറങ്ങുന്ന അവസാന മത്സരമായിരിക്കും റാഞ്ചിയിലേത്. ഈ മത്സരത്തിൽ നിന്ന് ധോണിക്ക് വിശ്രമം നൽകണമെന്ന അഭിപ്രായം പറഞ്ഞ മഞ്ജരേക്കർക്ക് ധോണിയുടെ ആരാധകരുടെ രോഷം ഏൽക്കേണ്ടി വന്നു.

ധോണിയെയല്ല നിങ്ങളുടെ കമന്ററിയാണ് ഒഴിവാക്കേണ്ടതെന്ന കമന്റുകളോടെ ആരാധകർ മഞ്ജരേക്കരുട ട്വീറ്റ് പേജിൽ പൊങ്കാലയിടുകയും ചെയ്തു. ടിക്കറ്റ് കിട്ടാത്തതിനാൽ ധോണിയെ ഒരു നോക്കു കാണാൻ കഴിയാത്ത നിരാശയിലിരുന്ന ആരാധകനും മഞ്ജരേക്കർക്കെതിരെ രംഗത്തു വന്നു. ടീം ഇന്ത്യയ്ക്ക് ധോണി നൽകിയ സംഭവാനകളുടെ പത്തുശതമാനം പോലും നിങ്ങൾ നൽകിയിട്ടില്ലെന്ന് ആരാധകർ ട്വീറ്റ് ചെയ്തു. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 313 റൺസാണെടുത്തത്. 10 പന്തുകൾ ബാക്കിനിൽക്കെ 281 റൺസിന് പുറത്തായ ഇന്ത്യ ഓസീസിന് സമ്മാനിച്ചത് 32 റൺസ് ജയം. ഇതോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഓസ്ട്രേലിയ ആയുസ് നീട്ടിയെടുത്തു.

ഇന്ത്യക്കായി കോഹ്‍ലിക്കൊഴികെ മറ്റാർക്കും തിളങ്ങാനായില്ല. 95 പന്തുകൾ നേരിട്ട കോഹ്‌ലി, 16 ബൗണ്ടറിയും ഒരു സിക്സുകമുൾപ്പെടെ 123 റൺസെടുത്തു. കോഹ്‌ലി കഴിഞ്ഞാൽ ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ 32 റൺസെടുത്ത വിജയ് ശങ്കറാണ്. മഹേന്ദ്രസിങ് ധോണി (39 പന്തിൽ 26), കേദാർ ജാദവ് (39 പന്തിൽ 26), രവീന്ദ്ര ജഡേജ (31 പന്തിൽ 24), രോഹിത് ശർമ (14 പന്തിൽ 14), കുൽദീപ് യാദവ് (16 പന്തിൽ 10) എന്നിവരാണ് രണ്ടക്കം കടന്നവർ. ശിഖർ ധവാൻ 10 പന്തിൽ ഒരു റണ്ണുമായി ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയപ്പോൾ, മുഹമ്മദ് ഷമി നാലു പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.