ജഡേജയുടെ ത്രോയ്ക്ക് ധോണിയുടെ 'കൈ സഹായം'; മാക്സ്‍വെല്ലിനെ പുറത്താക്കിയ ചടുലനീക്കം

maxwell-dhoni
SHARE

ഇതിഹാസതാരങ്ങളിലാണ് മഹേന്ദ്ര സിങ് ധോണിയെന്ന മായാജാലക്കാരന്റെ സ്ഥാനം ഇന്ത്യയുടെ ഏറ്റവു മികച്ച ഫീൽഡർക്കൊപ്പം ഈ മായാജാലം ഒരുമിച്ചാലോ തീപ്പാറുമെന്ന കാര്യത്തിൽ തെല്ലും സംശയമല്ലില്ല. റാഞ്ചിയിൽ നടക്കുന്ന ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ഏകദിന 31 പന്തില്‍ 47 റണ്‍സ് നേടി തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കുന്ന മാക്‌സ്‌വെല്ലിനെ ജഡേജയും ധോണിയും കൂടി പുറത്താക്കിയത്. 

ബാറ്റിങ്ങിൽ പലപ്പോഴും മികച്ച പ്രകടനം കാഴ്ചവയ്ക്കാറുളള ഈ കൂട്ടുകെട്ട് ഫീൽഡിങ്ങിൽ ഒരുമിച്ച് കളിയുടെ 42–ാം ഓവറിൽ. ഓപ്പണിങ് വിക്കറ്റിലെ 193 റൺസ് കൂട്ടുകെട്ടിന് ശേഷം ഉസ്മാൻ ഖവാജയും ആരോൺ ഫിഞ്ചും പുറത്തായതോടെ ഓസീസ് അപായം മണത്തു. എന്നാൽ കൂറ്റനടികളോടോ ഷോൺ മാർഷും ഗ്ലെൻ മാക്സ്‌വെല്ലും കളം നിറഞ്ഞതോടെ ഓസീസ് വീണ്ടും ടോപ്ഗിയറിൽ. 

കുൽദീപ് യാദവിന്റെ പന്ത് ഷോർട്ട് കവറിലേക്കു തട്ടിയിട്ട് ഷോൺ മാർഷ് സിംഗിളിനോടി. പന്തു വരുന്നതു കണ്ട രവീന്ദ്ര ജഡേജ, ഡൈവ് ചെയ്ത് അതു തടുത്തിട്ടു. ശേഷം ഞൊടിയിടയിൽ പന്തെടുത്ത് ധോണിക്കു നീട്ടിയെറിഞ്ഞു കൊടുത്തു. കാത്തുനിന്ന ധോണി ഒരു സെക്കൻഡ് പോലും വൈകാതെ ഗ്ലൗസ് കൊണ്ട് പന്തിന്റെ ദിശമാറ്റി സ്റ്റംപിലേക്കിട്ടു. തർത്തടിച്ചു മുന്നേറിയ മാക്സ്‍വെൽ പുറത്ത്. 

കഴിഞ്ഞ മൽസരത്തിൽ പീറ്റർ ഹാൻഡ്സ്കോംബിനെ പുറത്താക്കിയ ‘ഡയറക്ട് ഹിറ്റി’നു ശേഷം റാഞ്ചിയിലും ജഡേജ വക മറ്റൊരു ‘ഹിറ്റ്’ റണ്ണൗട്ട്! മാക്സ്‍‌വെല്ലിനെ പുറത്താക്കിയ രവീന്ദ്ര ജഡേജ – മഹേന്ദ്രസിങ് ധോണി സഖ്യത്തിന്റെ നീക്കം ഏറ്റവും മികച്ച ഫീൽഡിങ് മികവിന്റെ ഉദാഹരണമെന്നാണ് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്‍ലെ വിശേഷിപ്പിച്ചത്. ദിശ മാറ്റിയുള്ള ജഡേജയുടെ ഏറും അതിനെ ഒട്ടും വൈകാതെ സ്റ്റംപിലേക്കിട്ട ധോണിയുടെ ചടുലതയും ഉജ്വലം– ഭോഗ്‍ലെ ട്വീറ്റ് ചെയ്തു.

MORE IN SPORTS
SHOW MORE