കൂറ്റൻ സിക്സടിക്കുന്നതാരാകും? ഇന്ത്യൻ താരങ്ങളുടെ സിക്സർ ചലഞ്ച്; വിഡിയോ

sixer-challge
SHARE

പന്ത് വേലിക്കെട്ടിനു പുറത്തേക്കു പറത്തുന്നതിൽ ഇന്ത്യൻ താരങ്ങൾ ഒരു പടി മുന്നിലാണ്. ഇന്ത്യ–ഓസ്ട്രേലിയ മൂന്നാം ഏകദിനത്തിനു മുൻപു പരിശീലനത്തിനിടെ നടന്ന സിക്സർ വെല്ലുവിളി ആരാധകർക്കു ആവേശമായി. ജാർഖണ്ഡ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ സിക്സർ ചലഞ്ച് നടന്നത്. ഏറ്റവും ദൂരത്തിൽ സിക്സ് ആരടിക്കും എന്നായിരുന്നു ചലഞ്ച്. നേതൃത്വം കൊടുത്തത് സാക്ഷാൽ എംഎസ് ധോണി തന്നെ. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിഖർ ധവാൻ, അമ്പാട്ടി റായ്ഡു, യുസ്‌വേന്ദ്ര ചഹാൽ, ഭുവനേശ്വർ കുമാർ എന്നിവരും ചലഞ്ചിൽ വാശിയോടെ പങ്കെടുത്തു. എല്ലാവരുടേയും സിക്സുകളും സാമാന്യം ദൂരത്തിൽ തന്നെ ചെന്ന് പതിക്കുന്നത് കാണാമായിരുന്നു.

MORE IN SPORTS
SHOW MORE