മൂന്ന് ഗോളിൽ പിഎസ്ജിയെ തകർത്തു; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാട്ടറിൽ

psg-vs-manchester-united-champions-league
SHARE

ചാംപ്യന്‍സ് ലീഗ് ഫുട്ബോളില്‍ പാരീസ് സെന്റ് ജര്‍മനെ തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാട്ടറില്‍. രണ്ടാം പാദമല്‍സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. ഇരു പാദങ്ങളില്‍ നിന്നുമായി ഇരു ടീമുകളും മൂന്ന് ഗോള്‍ വിതം നേടിയെങ്കിലും ഒരു എവേ ഗോളിന്റെ മുന്‍തൂക്കത്തിലാണ് യുണൈറ്റഡിന്റെ ക്വാട്ടര്‍ പ്രവേശം. മറ്റൊരു പ്രീ ക്വാട്ടറില്‍ എ എസ് റോമയെ തകര്‍ത്ത് പോര്‍ട്ടോ ക്വാട്ടറിലെത്തി

സൂപ്പര്‍ താരങ്ങളായ പോഗ്ബയും, സാഞ്ചസും ലിംങ്ഗാര്‍ഡുമൊന്നുമില്ലാതെയാണ് ക്വാട്ടറിലെത്താന്‍ മൂന്ന് ഗോളിന്റെ വിജയം ലക്ഷ്യമാക്കി യുണൈറ്റ‍ഡ് പിഎസ്ജിയുടെ തട്ടകത്തില്‍ പന്തു തട്ടാനിറങ്ങിയത്. പിഎസ്ജി പ്രതിരോധത്തിന്റെ പിഴവില്‍ നിന്ന് രണ്ടാം മിനുട്ടില്‍ തന്നെ സൂപ്പര്‍ താരം ലുക്കാക്കു യുണൈറ്റഡിനായി ആദ്യ ഗോള്‍ നേടി

ഗോള്‍ വഴങ്ങിയതോടെ ഫ്രഞ്ച് പട കൂടുതല്‍ ഉണര്‍ന്നു കളിച്ചു.12 ാം മിനുട്ടില്‍ എംബാപ്പെയുടെ പാസില്‍ ബെര്‍നാറ്റ് ചെങ്കുപ്പായക്കാരുടെ വലകുലുക്കി. മുപ്പതാം മിനുട്ടില്‍  പിഎസ് ജിയുടെ രണ്ടാം പിഴവില്‍ നിന്ന് ലുക്കാക്കു വീണ്ടും സ്കോര്‍ ചെയ്തു. 91 ാം മിനുട്ടില്‍ വീണ്ടും ഫ്രഞ്ച് പടയുടെ പിഴവ് കിംബപ്പെയുടെ കൈ യുണൈറ്റഡ‍ിന് പെനാല്‍ട്ടി നല്‍കി. കിക്കെടുത്ത റാഷ്ഫോര്‍ഡിന് പിഴച്ചില്ല. യുണൈറ്റഡിന് മൂന്നാം ഗോള്‍. 

ഇരു പാദങ്ങളിലുമായി രണ്ട് ടീമുകളും 3 ഗോള്‍ വീതം നേടിയെങ്കിലും 1 എവേ ഗോളിന്റെ മുന്‍തൂക്കത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാംപ്യന്‍സ് ലീഗ് ക്വാട്ടറിലേക്ക്. മറ്റൊരു പ്രീക്വാട്ടറില്‍ എ എസ് റോമയെ തകര്‍ത്ത് പോര്‍ട്ടോ ക്വാട്ടര്‍ പ്രവേശനം നേടി. ആദ്യ പാദം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച റോമയെ രണ്ടാം പാദത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പോര്‍ട്ടോ പരാജയപ്പെടുത്തി ഇരു പാദങ്ങളില്‍ നിന്നും മൂന്നിനെതിരെ നാല് ഗോളിന്റെ വിജയം

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.