നേരിട്ടത് ആറുപന്തുകൾ; സംപൂജ്യനായി മടങ്ങി ഹിറ്റ്മാൻ; കരിയറിൽ ഇതാദ്യം

rohit-sharma-duck-05
SHARE

ആരും ആഗ്രഹിക്കാത്തൊരു റെക്കോർഡാണ് 'ഹിറ്റ്മാൻ' രോഹിത് ശർമ ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ സ്വന്തമാക്കിയത്. ഓപ്പണറായിറങ്ങിയ രോഹിത് പൂജ്യത്തിന് പുറത്തായി. കരിയറിൽ ഇതാദ്യമായാണ് സ്വന്തം നാട്ടിൽ നടക്കുന്ന ഏകദിന മത്സരത്തിൽ രോഹിത് 'ഡക്ക്' ആയി മടങ്ങുന്നത്. 

ആദ്യ ഓവറിൽ ആറ് പന്തുകൾ നേരിട്ട രോഹിത്തിന് റണ്ണൊന്നുമെടുക്കാനായില്ല. പാറ്റ് കമ്മിൻസിനാണ് വിക്കറ്റ്. ക്യാച്ചെടുത്തത് ആദം സാംപ. ഈയടുത്ത് കളിച്ച ഇന്നിംഗ്സുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ രോഹിത്തിന് കഴിഞ്ഞിട്ടില്ല. ഒടുവിൽ കളിച്ച എട്ട് ഇന്നിംഗ്സുകളിൽ ആകെ 50 റൺസ് മാത്രമാണ് ‍രോഹിത് നേടിയത്. 

ഒരു പന്ത് നേരിട്ട മഹേന്ദ്രസിങ് ധോണിയും പൂജ്യത്തിന് പുറത്തായി. 

ഓസീസിന് ജയിക്കാൻ 251 

നാഗ്പൂർ ഏകദിനത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയക്ക് 251 റൺസ് വിജയലക്ഷ്യം. 120 പന്തിൽ 116 റണ്‍സെടുത്ത് 48ാം ഓവര്‍ വരെ ക്രീസിൽ നിന്ന് വിരാട് കോഹ്‍ലിയാണ് ഇന്ത്യക്ക് താങ്ങായത്. 

വിജയ് ശങ്കർ (46), ശിഖർ ധവാൻ (21), അമ്പട്ടി റായിഡു (18), രവീന്ദ്ര ജഡേജ (21), കേദാര്‍ ജാദവ് (11), കുൽദീപ് ജാദവ് (3) എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്കോർ ബോർഡ്. ഓസ്ട്രേലിയക്കായി പാറ്റ് കമ്മിൻസ് നാല് വിക്കറ്റ് വീഴ്ത്തി. ആദം സാംപ രണ്ടും നദാൻ കോൾട്ടർ നിലെ, ഗ്ലെൻ മാക്സ്‌വെൽ, നദാൻ ലിയോൺ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 

ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ഏകദിനത്തിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. മറുവശത്ത് രണ്ടുമാറ്റങ്ങളുമായാണ് ഓസീസ് കളത്തില്‍. ആഷ്ടൺ ടർണറിനും ജേസൺ ബെറെൻഡോർഫിനും പകരം ഷോൺ മാർഷും നദാൻ ലിയോണുമാണ് ടീമിൽ. 

MORE IN SPORTS
SHOW MORE