കുൽദീപിനെ കുഴക്കിയ ആ ചോദ്യം ! അപകടം മണത്ത് താരം, ശ്രദ്ധിച്ച് ഉത്തരം

kuldeep-ashwin
SHARE

മികച്ച പ്രകടനത്തിലൂടെ യുസ്‌വേന്ദ്ര ചാഹലും താങ്കളും വെറ്ററൻ സ്പിന്നർ രവിചന്ദ്ര അശ്വിനു മുന്നിൽ ഏകദിന വാതിൽ അടയ്ക്കുകയല്ലേ ചെയ്തത് ? – മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ത്യൻ താരം കുൽദീപിന്റെ മറുപടി സൂക്ഷിച്ചായിരുന്നു.ചോദ്യത്തിലെ മുന അനാവശ്യവിവാദങ്ങളിലേക്കു വഴി തുറന്നേക്കാം എന്നു മനസിലാക്കി കുൽദീപ് വിശദമായി ഇതിനോടു പ്രതികരിച്ചു.

‘‘ ഇല്ല, ഇല്ല, തീർച്ചയായും ഇല്ല. ആരെയും പുറത്താക്കിയിട്ടില്ല. ഞങ്ങൾക്ക് ചില അവസരങ്ങൾ ലഭിച്ചു. അതിൽ നല്ല പ്രകടനത്തിനു കഴിഞ്ഞു. അശ്വിനും ജഡേജയും ഏറെക്കാലമായി ഇന്ത്യയ്ക്കു വേണ്ടി മികച്ച പ്രകടനം നടത്തുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ആഷും(രവിചന്ദ്ര അശ്വിൻ) ജഡ്ഡു ഭായിയും(ജഡേജ) ഇപ്പോഴും കളിക്കുന്നുണ്ടല്ലോ. 

ഞങ്ങൾ അവരിൽ നിന്ന് ഒട്ടേറെ പഠിച്ചു. അനുഭവ സമ്പത്തുള്ള താരങ്ങളാണു രണ്ടു പേരും. ഞാൻ ടെസ്റ്റ് ടീമിൽ ഉണ്ടായിരുന്നപ്പോൾ അവർ രണ്ടു പേരും ഏറെ സഹായിച്ചു. ഞങ്ങൾ രണ്ടു പേരുടെയും പ്രകടനം ടീമിനു ഗുണകരമായിട്ടുണ്ട്. അതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.