ആദ്യം രോഹിതിന് പിന്നിലൊളിച്ചു; ആരാധകനെ ഗ്രൗണ്ടില്‍ ഓടിച്ച് ധോണി; വിഡിയോ

dhoni-run-05
SHARE

ലോകക്രിക്കറ്റിൽ നിരവധി ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മഹേന്ദ്രസിങ് ധോണി. ഗ്രൗണ്ടിനുള്ളിലും പുറത്തും ആരാധകർ ധോണിയെ തേടിയെത്തി സെൽഫിയെടുത്ത് മടങ്ങിയ കഥ മുൻപും നാം കേട്ടിട്ടുണ്ട്. ആരാധകർക്കൊപ്പമുള്ള ധോണി വലിയ ആഘോഷമാക്കാറുണ്ട്. അത്തരമൊരു നിമിഷത്തിനാണ് ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനം നടന്ന നാഗ്പൂർ സാക്ഷ്യം വഹിച്ചത്. 

ഇന്ത്യ ഫീൽഡിങ്ങിനിറങ്ങിയപ്പോൾ ഗ്രൗണ്ടിലേക്ക് ഒരു ആരാധകൻ ഓടിയെത്തി. പിന്നാലെ ധോണിയെ ലക്ഷ്യമാക്കി ഓട്ടം. എന്നാൽ ഇതുകണ്ട ധോണിയും ഓട്ടം തുടങ്ങി. ആദ്യം ചിരിയോടെ രോഹിത് ശർമക്ക് പിന്നിൽ മറഞ്ഞിരുന്നു. ആരാധകൻ വിട്ടില്ല, ധോണിയും. വീണ്ടും ഓടിയ ധോണിക്ക് പിന്നാലെ ആരാധകനും ഓടി. ഒടുവില്‍ സ്റ്റംപിനടുത്ത് ധോണി നിന്നു. ധോണിയെ കെട്ടിപ്പിടിച്ച ശേഷം ആരാധകൻ കളംവിട്ടു.

രസകരമായ വിഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. 

MORE IN SPORTS
SHOW MORE