ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളിയായി ഏഴുവയസുകാരന്‍; അത്ഭുതമായി റുഡോള്‍ഫ്

usain-bolt-by-rudolph-ingram
SHARE

ലോകത്തിലെ വേഗമേറിയ മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ടിന് വെല്ലുവിളിയായി ഒരു ഏഴുവയസുകാരന്‍ . ബോള്‍ട്ടിനെക്കാള്‍ മൂന്നൂസെക്കന്‍ഡ്  സമയം മാത്രം കൂടുതലെടുത്ത് നൂറുമീറ്റര്‍ ഒടിത്തീര്‍ത്താണ് അമേരിക്കക്കാരന്‍ റുഡോള്‍ഫ് ഇങ്ക്രം അഭ്ദുതമായത്. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ പ്രൈമറി ചാംപ്യന്‍ഷിപ്പില്‍ ഏറ്റവും  വേഗമേറിയ ഏഴുവയസുകാരന്‍ എന്ന റെക്കോര്‍ഡും സ്വന്തമാക്കിയാണ്  റുഡോള്‍ഫ് ഫിനിഷിങ് ലൈന്‍ കടന്നത്.

ഇത് ഏഴ് വയസുകാരന്‍ റുഡോള്‍ഫ് ഇങ്ക്രം ജൂനിയര്‍, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വേഗതയേറിയ  താരം. നൂറ് മീറ്റര്‍ ദൂരം വെറും 13.48 സെക്കന്റുകൊണ്ട് ഓടിത്തീര്‍ത്താണ് റുഡോള്‍ഫ് റെക്കോഡ് സ്വന്തമാക്കിയത്. 

നാലാം വയസില്‍ കായികപരിശീലനമാരംഭിച്ച റുഡോള്‍ഫ് അത്‌ലക്റ്റിക്സില്‍ മാത്രമല്ല റഗ്ബിയിലും കഴിവ് തെളിയിച്ചു കഴിഞ്ഞു. ബ്ലേസ് ദ ഗ്രേറ്റ് എന്നാണ് റുഡോള്‍ഫിന്റെ ഇരട്ടപ്പേര്. 

ഏഴ് വയസായതെയുള്ളുവെങ്കിലും ആരാധകരുടെ കാര്യത്തില്‍ കക്ഷി ഒട്ടും പിന്നിലല്ല. നാല് ലക്ഷത്തിലധികം പോരാണ് റുഡോള്‍ഫിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. വലുതാകുമ്പോള്‍ തന്റെ ഉസൈന്‍ ബോള്‍ട്ടിനെ പോലെ ലോകമറിയുന്നൊരു കായികതാരമാകണമെന്നാണ് കൊച്ചു ബ്ലേസിന്റെ ആഗ്രഹം.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.