സ്പോര്‍ട്സ് സ്റ്റാര്‍ വോട്ടെടുപ്പ് അവസാന മണിക്കൂറിൽ; പട്ടികയിൽ മൂന്ന് താരങ്ങൾ

sports
SHARE

പോയ വര്‍ഷത്തെ മികച്ച കായിക താരത്തെ കണ്ടെത്താനുള്ള പ്രേക്ഷകരുടെ വോട്ടെടുപ്പ് ഇന്ന് അവസാനിക്കും. അത്‌ലറ്റിക്സ് താരങ്ങളായ എം.ശ്രീശങ്കര്‍, ജിന്‍സന്‍ ജോണ്‍സന്‍, നീന്തല്‍താരം സജന്‍ പ്രകാശ് എന്നിവരാണ് സാന്റാമോണിക്ക ഹോളിഡേയ്സിന്റെ സഹകരണത്തോടെ മലയാള മനോരമ സംഘടിപ്പിക്കുന്ന സ്പോര്‍ട്സ് സ്റ്റാര്‍ 2018 ന്റെ അന്തിമ പട്ടികയിലുള്ളത്. 

ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ അരനൂറ്റാണ്ടിന് ശേഷം ഇന്ത്യയെ പൊന്നണിയിച്ച ജിന്‍സന്‍ ജോണ്‍സന്‍. പിരപ്പന്‍ കോട് ദേശീയ നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ മല്‍സരിച്ച അഞ്ച് ഇനങ്ങളിലും ദേശീയ റെക്കോര്‍ഡ് എഴുതിച്ചേര്‍ത്ത സജന്‍ പ്രകാശ്. ലോങ്ജംപില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോക ഒന്നാംനമ്പര്‍ സ്ഥാനത്തുള്ള എം.ശ്രീശങ്കര്‍. ഇവരില്‍ നിന്ന്പോയ വര്‍ഷത്തെ താരത്തെ കണ്ടെത്താ‍നായി പ്രേക്ഷകര്‍ക്ക് വോട്ടുചെയ്യാനുള്ള അവസരം ഇന്ന് അവസാനിക്കും. 

വോട്ടുചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ BST എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ടശേഷം ഇഷ്ടതാരത്തിന്റെ പേരിനൊപ്പം കൊടുത്തിരിക്കുന്ന ഇംഗ്ലിഷ് ഓപ്ഷൻ ഉൾപ്പെടുത്തി 56767123 എന്ന നമ്പരിലേക്ക് എസ് എം എസ് ചെയ്യുക.  ഏറ്റവും കൂടുതൽ എസ്എംഎസ് വോട്ട് നേടുന്ന താരത്തിനു വോട്ട് ചെയ്തവരിൽ നിന്നു നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 10 പേര്‍ക്ക് 10,000 രൂപ വീതം സമ്മാനവും ലഭിക്കും.  ഒരു മാസം മുൻപ് വിദഗ്ധ സമിതി തിരഞ്ഞെടുത്ത ആറു മലയാളി കായിക താരങ്ങളിൽ നിന്ന് പ്രേക്ഷകരുടെ ആദ്യ ഘട്ട വോട്ടിങ്ങിലൂടെയാണ്  മൂന്നുപേരെ തിരഞ്ഞെടുത്തത്. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.