പ്രഥമ പ്രോ വോളി ലീഗില്‍ ചെന്നൈ സ്പാര്‍ടന്‍സ് ചാംപ്യന്‍മാര്‍

volly
SHARE

പ്രഥമ പ്രോ വോളി ലീഗില്‍ ചെന്നൈ സ്പാര്‍ടന്‍സ് ചാംപ്യന്‍മാര്‍. ഫൈനലില്‍  കാലിക്കറ്റ് ഹീറോസിനെ  എതിരില്ലാത്ത മൂന്നുസെറ്റുകള്‍ക്ക്  തോല്‍പ്പിച്ചു. ചെന്നൈയുടെ നവീന്‍ രാജയാണ് കളിയിലെ താരം. കാലിക്കറ്റിന്റെ അജിത്ത് ലാല്‍ മോസ്റ്റ് വാല്യൂബിള്‍ പ്ലേയര്‍ പുരസ്കാരം നേടി. സീസണിലെ മികച്ച ബ്ലോക്കറായി കൊച്ചിയുടെ ഡേവിഡ് ലീയേയും ടോപ് സ്പൈക്കറായി ചെന്നൈയുടെ റൂഡിയേയും തിരഞ്ഞെടുത്തു.

കാലിക്കറ്റിന്റെ അപരാജിത കുതിപ്പിന് കലാശപ്പോരില്‍ ഫുള്‍സ്റ്റോപ്പ്. മ‍ഞ്ഞപ്പടയുടെ മുന്നില്‍ വച്ച് ചെന്നൈ സ്പാര്‍ടന്‍സിന് പട്ടാഭിഷേകം. പൊരിഞ്ഞ  പോരാട്ടം കണ്ട ആദ്യസെറ്റില്‍ നവീന്‍ രാജയുടെ കിടിലന്‍ പ്രകടനത്തിന്റെ മികവില്‍ ചെന്നൈ സ്പാര്‍ടന്‍സ് കളിപിടിച്ചു. 15–11 ന് ഒന്നാംസെറ്റ് ചെന്നൈക്ക് സ്വന്തം. 

രണ്ടാംസെറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച അജിത്ത് ലാലിന് പിന്തുണ നല്‍കാന്‍ കാലിക്കറ്റ് നിരയില്‍ ആര്‍ക്കും കഴിഞ്ഞില്ല. ഒത്തിണക്കത്തോടെ പോരാടിയ ചെന്നൈ 15–12 ന് സെറ്റ് നേടി. 

മൂന്നാംസെറ്റില്‍ കണ്ടത് ഇഞ്ചോടിഞ്ച് പോരാട്ടം. കാലിക്കറ്റ് ഹീറോസ് കളിയിലേക്ക് തിരിച്ചെത്തുമെന്ന് തോന്നിച്ച ഘട്ടം. എന്നാല്‍ അവസാനനിമിഷം മിന്നിത്തിളങ്ങിയ അഖിന്‍ സ്പാര്‍ടന്‍സ് നല്‍കിയത് ത്രസിപ്പിക്കുന്ന ജയം. 16-14 നാണ് ചെന്നൈ മൂന്നാംസെറ്റ് നേടിയത്.

വനിതകളുടെ സൗഹൃദ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റിന് ടീം ബ്ലൂ ടീം യെല്ലോയെ തോല്‍പ്പിപ്പിച്ചു. അലക്സ സ്ട്രേഞ്ചാണ് കളിയിലെ താരം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.