പാക്കിസ്ഥാനെ കളിച്ച് തോല്‍പിക്കണം; മത്സരം ഉപേക്ഷിക്കരുത്: ഗവാസ്കര്‍

gavaskar
SHARE

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരായ മല്‍സര ബഹിഷ്കരണം ബിസിസിഐ ഭരണ സമിതി നാളെ ചര്‍ച്ച ചെയ്തേക്കും. കായിക മന്ത്രാലയത്തോടും ഇക്കാര്യത്തില്‍ അഭിപ്രായം തേടുമെന്നാണ് റിപ്പോര്‍ട്ട്. ‌എന്നാല്‍ ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മല്‍സരം ഉപേക്ഷിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍ അഭിപ്രായപ്പെട്ടു. ഇതുവരെ എല്ലാലോകകപ്പിലും ഇന്ത്യയ്ക്ക് പാക്കിസ്ഥാനെ തോല്‍പ്പിക്കാനായിട്ടുണ്ട്.  പാക്കിസ്ഥാനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മുന്നേറാന്‍ അനുവദിക്കാതിരിക്കുകയാണ് വേണ്ടതെന്ന് ഗവാസ്കര്‍ പറഞ്ഞു.

MORE IN SPORTS
SHOW MORE