ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കം; ഐഎം വിജയൻ കിക്ക് ഓഫ് ചെയ്തു

football-tournaent
SHARE

പത്തനംതിട്ട റാന്നിയിൽ അഖിലേന്ത്യ ഫ്ലഡ് ലിറ്റ് ഫുട്ബോൾ ടൂർണമെന്റിന് തുടക്കമായി. മുൻ രാജ്യാന്തര താരം ഐ.എം.വി ജയൻ കിക്കോഫ് ചെയ്തു. ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സി. ജേതാക്കളായി.

റാന്നി സ്ട്രൈക്കേഴ്സ് എഫ്.സിയും റാന്നി  പൗരാവലിയും ചേർന്നാണ് ടൂർണമെന്റ് സംഘടിപിക്കുന്നത്.   ഐ. എം. വിജയൻ കിക്കോഫ് ചെയ്തു.  സീനിയേഴ്സ് വിഭാഗത്തിൽ ഈഗിൾസ് കടമ്പനാടിനെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് മലപ്പുറം എഫ്സിയെ പരാജയപ്പെടുത്തി.

ജൂനിയർ വിഭാഗത്തിൽ FC മുണ്ടക്കയത്തിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്  രാമമംഗലം എഫ്.സി തോൽപ്പിച്ചു. ഒരാഴ്ച നീണ്ടു നിൽക്കുന്നതാണ് ടൂർണമെന്റ്. തുടർച്ചയായ മൂന്നാം വർഷമാണ് റാന്നിയിൽ ഫ്ലഡ്ലിറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.