ശമ്പളം നൽകിയില്ല; താരങ്ങൾ കളിക്കാന്‍ ഇറങ്ങിയില്ല; ടീം തോറ്റത് 20 ഗോളിന്

football
SHARE

കായികചരിത്രത്തിലെ അത്യപൂർവ രംഗങ്ങൾക്കാണ് ഇറ്റാലിയൻ ലീഗിലെ മൂന്നാം ഡിവിഷൻ സാക്ഷ്യം വഹിച്ചത്. ചുനിയോ–പ്രോ പിചെൻസ ക്ലബ്ലുകൾ തമ്മിലായിരുന്നു മത്സരം. തോറ്റത് പ്രോ പിചെൻസെ, അതും 20 ഗോളുകൾക്ക്.

കഴിഞ്ഞ 4 മാസമായി പ്രോ പിചെൻസ ക്ലബ്ബ് താരങ്ങൾക്ക് ശമ്പളം ലഭിച്ചിരുന്നില്ല. സാമ്പത്തിക ബാധ്യതയാണ് കാരണമെന്നാണ് റിപ്പോർട്ട്. ഇതേത്തുടർന്നാണ് മത്സരം ബഹിഷ്കരിക്കാൻ താരങ്ങളും കോച്ചിങ്ങ് സ്റ്റാഫും തീരുമാനിച്ചത്. കളിക്കാൻ ആളില്ലാത്തതിനാൽ ക്ലബ്ബിൻറെ 3 മത്സരങ്ങളാണ് റദ്ദാക്കിയത്. ഇതുംകൂടി റദ്ദാക്കിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന അവസ്ഥയിൽ എത്തിയതിനാലാണ് മാനേജ്മെന്‍റ്  7 പേരെ ഒപ്പിച്ച് ടീം രൂപീകരിച്ചത്. ക്ലബ്ബിന്‍റെ മസാജ് തെറാപ്പിസ്റ്റിനെ വരെ കളത്തിലിറക്കി.

മത്സരപരിചയം ഒട്ടുമില്ലാത്ത പ്രോ–പിചെൻസയുടെ കളിക്കാരാണ് ചുനിയോയുമായി  ഏറ്റുമുട്ടിയത്. 20 ഗോളുകൾക്ക് തോല്‍ക്കുകയും ചെയ്തു.

MORE IN SPORTS
SHOW MORE