കാക്കി അഴിച്ചു വെച്ച് ജഴ്സി അണിഞ്ഞ് പൊലീസുകാരുടെ ഫുട്ബോള്‍ മല്‍സരം

police-spot-1
SHARE

ലഹരി ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പാലക്കാട് തൃത്താല കുമരനല്ലൂരില്‍ പൊലീസുകാരുടെ ഫുട്ബോള്‍ മല്‍സരം.‘സ്പോട് ’ കൂട്ടായ്മയാണ് മല്‍സരം സംഘടിപ്പിച്ചത്. 

കാക്കി അഴിച്ചു വെച്ച് മൈതാനിയിൽ ജഴ്സി അണിഞ്ഞെത്തിയ താരങ്ങളെ ആവേശത്തോടെയാണ് കുമരനല്ലൂർക്കാർ വരവേറ്റത്. 

പട്ടാമ്പി പൊലീസും തൃത്താല പൊലീസും തമ്മിലായിരുന്നു സൗഹൃദ മത്സരം.  വാശിയേറിയ പോരാട്ടത്തിൽ 3-2 ന് പട്ടാമ്പി പൊലീസ്  വിജയിച്ചു.

കുമാരനെല്ലൂരിലെ ജനകീയ കൂട്ടായ്മയായ സ്പോട്ട് ആണ് സംഘാടകർ. മേളയിൽ നിന്ന് ലഭിക്കുന്ന പണം കുമരനെല്ലൂർ ഗവ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിനും ജീവകരുണ്ണ്യ പ്രവർത്തനങ്ങൾക്കും മറ്റു സാമൂഹ്യ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുമായി വിനിയോഗിക്കുകയാണ് ലക്ഷ്യം.

നാട്ടിലെ വളർന്നുവരുന്ന ഫുട്ബോൾ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് അണ്ടർ 20 ഫുട്ബോൾ മേളയും നടക്കുന്നുണ്ട്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.