ഇനി ചുവരിൽ ഇമ്രാൻഖാൻ ചിരിക്കില്ല; മറച്ച് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയുടെ രോഷം

imran-khan-painting
SHARE

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ വൻരോഷമാണ് രാജ്യത്ത് ഉയരുന്നത്. പാക് പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്കിൽ പേജിൽ മലയാളികളടക്കമുള്ളവരുടെ രോഷം പുകയുമ്പോൾ പ്രതിഷേധം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ. റസ്റ്റോറന്റിൽ പ്രദർശിപ്പിച്ചിരുന്ന പാക് പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് താരവുമായ ഇമ്രാൻ ഖാന്റെ ഛായാചിത്രം ഷീറ്റ് ഉപയോഗിച്ച് മറച്ചാണ് അധികൃതർ പ്രതിഷേധം അറിയിച്ചത്.  

ഈ പ്രതിഷേധത്തിന്റെ വാർത്ത പുറത്തുവന്നതോടെ കായികലോകത്തിന്റെ ശ്രദ്ധയും നേടിയിരിക്കുകയാണ്.  സിസിഐ ഒരു സ്പോർട്സ് ക്ലബാണ്. ലോകത്തിലെ മികച്ച കളിക്കാരുടെ ഛായാചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിക്കാറുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് ഇമ്രാൻ ഖാന്റെ ചിത്രം. എന്നാൽ പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇമ്രാൻ ഖാന്റെ ഛായാചിത്രം മറച്ചതെന്ന് സിസിഐ പ്രസിഡന്റ് പ്രേമൽ ഉദാനി പറഞ്ഞു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.