ഓസ്ട്രേലിയയ്ക്കെതിരെ രാഹുലും പന്തും മടങ്ങിയെത്തി; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

team-india
SHARE

ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന ട്വന്റി ട്വന്റി മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.  വിരാട് കോഹ്്ലി നായകസ്ഥാനത്ത് മടങ്ങിയെത്തി . രണ്ട് ട്വന്റി ട്വന്റിയും അഞ്ചു ഏകദിനങ്ങളുമാണ് ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത് .

കെ എല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും രണ്ടുടീമുകളിലും ഉള്‍പ്പെടുത്തി .  മുംബൈ ഇന്ത്യന്‍ താരം മായങ്ക് മര്‍ക്കണ്ഡേയാണ് ട്വന്റി ട്വന്റി ടീമിലെ പുതുമുഖം .  ഏകദിന ടീമില്‍ നിന്ന് ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കി . ആദ്യ രണ്ടുമല്‍സരങ്ങള്‍ക്കുള്ള ടീമില്‍ ഭുവനേശ്വര്‍ കുമാറിന് പകരം സിദ്ധാര്‍ഥ് കൗളിന് അവസരം നല്‍കി . ഈ മാസം 24ന് വിശാഖപട്ടണത്താണ് ആദ്യ ട്വന്റി ട്വന്റി മല്‍സരം 

MORE IN SPORTS
SHOW MORE