സ്പോർട്സ് അവാർഡ്സ്; ചുരുക്കപട്ടികയിൽ പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി

sports
SHARE

രണ്ടാം വര്‍ഷമാണ് കോഴിക്കോട് പുല്ലൂരാംപാറ മലബാര്‍ സ്പോര്‍ട്സ് അക്കാദമി മലയാള മനോരമ സ്പോര്‍ട്സ് അവാര്‍ഡസിന്റെ ചുരുക്കപട്ടികയില്‍ ഇടംപിടിക്കുന്നത്.  ഒരു നാടൊരുക്കുന്ന കൂട്ടായ്മയുടെ കരുത്തിലാണു മികവിന്റെ ട്രാക്കുകൾ പുല്ലൂരാംപാറയിലെ മലബാർ സ്പോർട്സ്  അക്കാദമി കീഴടക്കുന്നത്. സാന്റാ മോണിക്ക ഹോളിഡെയ്സുമായി സഹകരിച്ചാണ് മലയാള മനോരമ കേരളത്തിലെ മികച്ച ക്ലബിന് പുരസ്കാരം സമ്മാനിക്കുന്നത് .

'മലയാള മനോരമ'യുടെ പ്രഥമ സ്പോർട്സ് ക്ലബ് പുരസ്കാരത്തിൽ രണ്ടാം സ്ഥാനം നേടിയ പുല്ലൂരാംപാറക്കാർ ഇത്തവണയും അവാർഡ് പിടിക്കാൻ മുൻപന്തിയിലുണ്ട്. 2003ൽ ആണു മലബാർ സ്പോർട്സ് അക്കാദമിയുടെ തുടക്കം. അത്‍ലറ്റിക്സിൽ ഇപ്പോൾ 70 താരങ്ങൾ പരിശീലനം നടത്തുന്നു. വോളിബോളിൽ 40 പേർ. വൈറ്റ് വാട്ടർ കയാക്കിങ്, ഭാരോദ്വഹനം എന്നിവയിലും അക്കാദമി പരിശീലനം നൽകുന്നു. 

ഏഷ്യൻ യൂത്ത് അത്‍ലറ്റിക്സിൽ 100 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ അപർണ റോയിയാണ് അക്കാദമിയുടെ മിന്നും താരം.  2018–19ൽ അക്കാദമിയിലെ താരങ്ങൾ വിവിധ ദേശീയ അത്‍ലറ്റിക് മീറ്റുകളിൽനിന്നായി 6 സ്വർണമുൾപ്പെടെ 11 മെഡലുകളാണു കഴുത്തിലണിഞ്ഞത്. 

MORE IN SPORTS
SHOW MORE