വിരമിച്ചിട്ട് എട്ടുവർഷം; ശുഐബ് അക്തർ ക്രീസിലേക്ക് മടങ്ങിയെത്തുന്നു; അമ്പരപ്പ്

shoaib-akhthar-14-02
SHARE

പാകിസ്താൻ മുൻ താരം ശുഐബ് അക്തർ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നു. ട്വിറ്ററിലൂടെ അക്തർ തന്നെയാണ് ക്രീസിലേക്ക് മടങ്ങിയെത്തുന്ന വിവരം പങ്കുവെച്ചത്. കുട്ടികളെ, എന്ന് വിളിച്ചുകൊണ്ടുള്ള വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. വിരമിച്ച് എട്ടുവർഷത്തിന് ശേഷമാണ് അക്തറിന്റെ തിരിച്ചുവരവ്. 

''ഇന്നത്തെ കുട്ടികൾക്ക് ക്രിക്കറ്റിനെക്കുറിച്ച് എല്ലാം അറിയാമെന്നാണ് ധാരണ. എന്റെ ബോളിങ് വേഗതയെ വെല്ലുവിളിക്കാനും അവർക്ക് കഴിയും. അതുകൊണ്ട് കുട്ടികളെ, ഞാൻ തിരികെയെത്തുകയാണ്, യഥാർഥ വേഗത എന്താണെന്ന് ഞാൻ കാണിച്ചുതരാം'', അക്തർ കുറിച്ചു. 

ഇന്നാണ് പാകിസ്താൻ സൂപ്പർ ലീഗിന്റെ നാലാം സീസൺ ആരംഭിക്കുന്നത്. ആറ് ടീമുകളിലൊന്നിൽ അക്തർ ഇടംപിടിച്ചുട്ടാകാമെന്നാണ് ആരാധകർ കരുതുന്നത്. അക്തറിന്റെ ട്വീറ്റിനോട് വസീം അക്രവും ശുഐബ് മാലിക്കും പ്രതികരിച്ചിട്ടുണ്ട്. 

‌2011 ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശുഐബ് അക്തർ കമന്റേറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു. 

ക്രിക്കറ്റ് ചരിത്രത്തിലെ വേഗമേറിയ ബോളർ എന്ന വിശേഷണത്തിനുടമയാണ് ഈ നാൽപ്പത്തിമൂന്നുകാരൻ. ടെസ്റ്റിൽ 178, ഏകദിനത്തിൽ 247 എന്നിങ്ങനെയാണ് താരത്തിന്റെ വിക്കറ്റ് നേട്ടം. ട്വന്റി 20യിൽ 19 വിക്കറ്റുകളും അക്തർ നേടിയിട്ടുണ്ട്. 

MORE IN SPORTS
SHOW MORE