സുരേഷ് റെയ്നയെയും 'കൊന്ന്' സോഷ്യൽ മീഡിയ; പൊട്ടിത്തെറിച്ച് താരം

suresh-raina-fake-news
SHARE

ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന വാഹനാപകടത്തിൽ മരിച്ചെന്ന് സോഷ്യൽ മീഡിയയിൽ വ്യാജവാർത്ത. താൻ ജീവനോടെയുണ്ടെന്നും വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും റെയ്ന പ്രതികരിച്ചു. 

''കാറപകടത്തില്‍ താന്‍ മരിച്ചെന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഈ വാര്‍ത്ത തന്‍റെ കുടുംബത്തേയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ തള്ളിക്കളയുക. ദൈവാനുഗ്രഹത്താല്‍ താന്‍ ജീവനോടെയുണ്ട്. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യുടൂബ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്"- താരം ട്വീറ്റ് ചെയ്തു.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമാണ് റെയ്ന. കഴിഞ്ഞ ദിവസമാണ് താരം മരിച്ചെന്നുള്ള വ്യാജവാര്‍ത്തകൾ യൂട്യുബിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചത്. 

MORE IN SPORTS
SHOW MORE