ആരോഗ്യത്തിനായി ഫുട്ബോൾ; ഇത് സിലക്‌ഷൻ ട്രയൽസില്ലാത്ത ക്ലബ്

kftc
SHARE

കേരളത്തിലെ മികച്ച സ്പോർട്സ് ക്ലബ്ബിനുള്ള മലയാള മനോരമ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച കോഴിക്കോട്ടെ കെഎഫ്ടിസി ഫുട്ബോളിനൊപ്പം ആരോഗ്യമുള്ള പുതുതലമറയെയും ലക്ഷ്യമിടുന്നു.നല്ല ആര്യോഗത്തിനായി ഫുട്ബോളിനെ സ്നേഹിക്കൂ’ എന്ന മുദ്രാവാക്യവുമായി 2012ലാണ് കേരള ഫുട്ബോൾ ട്രെയിനിങ് സെന്റർ പ്രവർത്തനം ആരംഭിക്കുന്നത് . സാന്റാമോണിക്ക ഹോളി യ്‌സുമായി സഹകരിചാണ് മലയാള മനോരമ മികച്ച ക്ലബിന് പുരസ്കരം നൽകുന്നത് .

ഗവ. മെഡിക്കൽ കോളജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളജ് എന്നിവിടങ്ങളിലെ പുൽമൈതാനങ്ങളിൽ കോഴിക്കോടിന്റെ കൗമാരം പന്തുതട്ടുന്നത് ശോഭനമായ ഫുട്ബോൾ ഭാവിയും ആരോഗ്യമുള്ള ശരീരവും സ്വപ്നം കണ്ടുകൊണ്ടാണ്.  മോഹൻ ബഗാൻ മുൻ താരമായ നിയാസും ഇന്ത്യൻ ബിഎസ്എൻഎൽ ടീം മുൻ അംഗവുമായ പ്രസാദും ചേർന്നാണു കെഎഫ്ടിസിക്കു തുടക്കമിട്ടത്. ചെറുപ്രായത്തിൽ തന്നെ  കുട്ടികളെ കണ്ടെത്തി പ്രതിഭയുള്ളവർക്കു കരുതലാവുകയാണ് ഈ സ്ഥാപനം. 

മറ്റു പരിശീലനകേന്ദ്രങ്ങളിലേതുപോലെ ഇവിടെ സിലക്‌ഷൻ ട്രയൽസില്ല. കുട്ടികളുമായി വന്നാൽ ആർക്കും പന്തുതട്ടാം. 400ൽ അധികം കുട്ടികളാണ് ഇപ്പോൾ പരിശീലനത്തിനായി എത്തുന്നത്. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെയോ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെയോ ലൈസൻസ് സ്വന്തമാക്കിയ പത്തിലേറെ പരിശീലകർ ഇവിടെയുണ്ട്. ഐ ലീഗ് അണ്ടർ 13, 15 വിഭാഗങ്ങളിൽ കോഴിക്കോട്ടുനിന്നുള്ള ഏക പ്രതിനിധികളാണു കേരള ഫുട്ബോൾ ട്രെയിനിങ് സെന്റർ. 

MORE IN SPORTS
SHOW MORE