താടിയും മീശയും കളഞ്ഞ് പുത്തൻരൂപത്തിൽ സല; ലൈക്ക് മഴ; ട്രോൾ പൂരം

mo-salah
SHARE

കളിക്കളത്തിൽ മാന്ത്രിക ചലനങ്ങൾ കൊണ്ട് വിസ്മയം തീർക്കുന്ന ഈജിപ്ഷ്യൻ താരം മുഹമ്മദ് സലയ്ക്ക് കളത്തിനും പുറത്തും ആരാധകരുടെ നീണ്ട നിര തന്നെയാണ്. സലയുടെ വീടിനു ചുറ്റം സല എവിടെയൊക്കെ എത്താൻ സാധ്യതയുണ്ടോ അവിടെയെല്ലാം ജനസാഗരമാണ്. താടിയും മീശയും കളഞ്ഞ് തിരിച്ചറിയാനാകാത്ത രൂപത്തിൽ സമുഹമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ട  സലയുടെ പുത്തൻ ലുക്ക് കണ്ട് അമ്പരക്കുകയാണ് ആരാധകർ. 

View this post on Instagram

🤦🏽‍♂️🤦🏽‍♂️

A post shared by Mohamed Salah (@mosalah) on

നിമിഷം നേരം കൊണ്ട് ഒരു മില്യൺ ലൈക്കുകൾ കടന്ന പോസ്റ്റ് ആരാധകർ ലൈക്കേറ്റി കൊണ്ടിരിക്കുകയാാണ്. സലയെ ട്രോളിയും നിരവധി പേർ രംഗത്തു വരികയും ചെയ്തു. രസകരമായ കമന്റുകളാണ് ആരാധകര്‍ പങ്കുവെക്കുന്നത്. ഏകദേശം 23 മില്യണ്‍ ആളുകളാണ് സലയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്.ഇത് സലയല്ല സലയുടെ സഹോദരനാണെന്ന് ക്രൊയേഷ്യന്‍ താരം ഡീജാന്‍ ലൊവ്റേന്‍  കമന്റ് ചെയ്തതോടെ കാര്യങ്ങൾ പിടിവിടുകയും ചെയ്തു. കാര്യം ചെറുപ്പം തോന്നുമെങ്കിലും താടിയും മുടിയും വളർത്തി പഴയം സലയാകാനും ആരാധകർ ഉപദേശിക്കുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.