ആവേശ ഡർബിയിൽ കാലിക്കറ്റിന് വിജയം; കീഴടങ്ങി‌ കൊച്ചി

pro-volley
SHARE

പ്രോ വോളിയിൽ കേരള ടീമുകളുടെ നാട്ടങ്കത്തിൽ കാലിക്കറ്റ് ഹീറോസിന് തകർപ്പൻ ജയം. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ എതിരില്ലാത്ത അഞ്ച് സെറ്റുകൾക്കാണ് ഹീറോസ് പരാജയപ്പെടുത്തിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ കാലിക്കറ്റ് പ്ലേഓഫിന് യോഗ്യത നേടി.

പ്രോ വോളിയിലെ നാട്ടങ്കത്തിൽ കാലിക്കറ്റിൻറെ ഹീറോസിനു മുന്നിൽ ആയുധം വച്ച് കീഴടങ്ങുകയായിരുന്നു കൊച്ചിയുടെ നീലപ്പട. നായകൻ ജെറോം വിനീത് തന്നെ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആദ്യ സെറ്റ് വലിയ വെല്ലുവിളികളില്ലാതെ കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ കൊച്ചി സ്പൈക്കേഴ്സിനെ നിലം തൊടാൻ ഹീറോസ് അനുവദിച്ചില്ല. കൊച്ചിത്താരങ്ങളുടെ പിഴവുകൾ കൂടി ചേർന്നതോടെ 15-9ന് സെറ്റ് ഹീറോസ് നേടി. 

കൊച്ചിയുടെ ശക്തമായ തിരിച്ചുവരവിനാണ് മൂന്നാം സെറ്റ് സാക്ഷ്യം വഹിച്ചത്. അവസാന നിമിഷം വരെ ഒപ്പത്തിനൊപ്പം പോരാടിയ കൊച്ചിയിൽ നിന്ന് 15-14നാണ് കാലിക്കറ്റ് വിജയം പിടിച്ചെടുത്തത്. അടുത്ത രണ്ട് സെറ്റുകളും ആധികാരികമായി തന്നെ ജയിച്ച് ബോണസ് പോയിൻറോടെയാണ് കാലിക്കറ്റ് കളം വിട്ടത്. ആദ്യമായാണ് ടൂർണമെൻറിൽ ഒരു ടീം അഞ്ച് സെറ്റും വിജയിച്ച് ബോണസ് പോയിൻറ് സ്വന്തമാക്കുന്നത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.