കളിക്കിടെ ബൗളർക്ക് തലകറക്കം; കളി മതിയാക്കി ഓസീസ് താരം; നാടകീയം: വിഡിയോ

nathan-coulter-nile
SHARE

ക്രിക്കറ്റ് കളിക്കിടെ താരങ്ങൾക്ക് പരുക്കേൽക്കുന്നത് സാധാരണ സംഭവമാണ്. ചില പരുക്കുകൾ താരങ്ങളുടെ കരിയർ തന്നെ ഇല്ലാതാക്കുന്നതുമാണ്. എന്നാൽ തല കറക്കം മൂലം ഒരു താരം കളിക്കളം വിടുന്നത് അങ്ങനെ അധികം കേട്ടുപരിചയമില്ലാത്ത സംഗതിയാണു താനും. ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോർച്ചേഴ്സും അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സും തമ്മിലുളള മത്സരത്തിലാണ് അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവം നടന്നത്. 

പെർത്ത് സ്കോർച്ചേഴ്സിന്റെ ഓസീസ് താരം നഥാൻ കോൾട്ടർ നൈലിനാണ് മത്സരത്തിനിടെ തലകറങ്ങിയത്. തന്റെ അവസാന ഓവറിലെ അഞ്ചാം പന്ത് എറിഞ്ഞതിനു ശേഷം തലകറക്കം മൂലം നഥാൻ ഗ്രൗണ്ടിൽ ഇരിക്കുകയായിരുന്നു. ഉടൻ തന്നെ മറ്റു താരങ്ങൾ  ഓടിയെത്തുകയും ചെയ്തു. നായകൻ മിച്ചൽ മാർഷ് നഥാനുമായി സംസാരിക്കുകയും അവസാന പന്ത് കൂടി എറിഞ്ഞതിനു ശേഷം കളി മതിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. അവസാന പന്തിൽ എതിർതാരം സിക്സ് അടിക്കുകയും ചെയ്തു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.