ധോണി നായകനല്ല ‘വില്ലൻ’‍; നല്ല കലിപ്പ് ‘സൈക്കോ’; കഥ ഇങ്ങനെ

dhoni-stumbing
SHARE

തലക്കെട്ട് കണ്ട് ടെന്‍ഷനടിക്കേണ്ട.. ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി തല തന്നെയാണ്. പ്രത്യേകിച്ച് ഈ ലോകകപ്പ് വര്‍ഷത്തില്‍ ഇന്ത്യയുടെ മധ്യനിരക്ക് ധോണിയില്ലാതെ പറ്റില്ല താനും. പക്ഷേ പറഞ്ഞ് വരുന്നത് ഇതൊന്നുമല്ല. ധോണിയെന്ന സൈക്കോ കീപ്പറെ പറ്റിയാണ്. മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗ് പോലെ ‘ഒന്നല്ല പലതുണ്ട്, പല തരത്തില്‍’ എന്ന മട്ടിലാണ് ധോണിയുടെ സ്റ്റംപിങ് സ്റ്റൈലുകള്‍, തിരിഞ്ഞ് നിന്ന് സ്റ്റംപിലേക്കെറിയുക, ഗ്ലൗസ് ഈരിവച്ച് സ്റ്റംപ് തെറിപ്പിക്കുക, മിന്നല്‍ വേഗത്തില്‍ ബൈല്‍സെടുക്കുക അങ്ങനെ പലതും.

ശരിക്കും ധോണിയുടെ സ്റ്റംപിങ് ഭ്രാന്തിന് പിന്നിലെന്താകും..? ഇതിനുത്തരം കിട്ടണമെങ്കില്‍ കുറച്ച് പിറകിലേക്ക് നടക്കണം. അതായത് തലയുടെ അരങ്ങറ്റ മല്‍സരം. 2004 ഡിസംബര്‍ 23ന് ബംഗ്ലാദേശിനെതിരെയാണ് ധോണി അരങ്ങേറുന്നത്. അരങ്ങേറ്റ മല്‍സരത്തില്‍ ഏഴാമനായെത്തിയ ധോണി നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായി. എങ്ങനെ റണ്ണൗട്ട്.. ലെഗിലേക്ക് തട്ടിവിട്ട് റണ്‍സിനായി ക്രീസ് വിട്ടെങ്കിലും നോണ്‍ സ്ട്രൈക്കറിലുളള മുഹമ്മദ് കൈഫ് ഓടിയില്ല. തിരിച്ച് ക്രീസില്‍ കയറും മുന്‍പേ ധോണിയുടെ കുറ്റി തെറിപ്പിച്ചു ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍. അപ്പോള്‍ പറഞ്ഞുവരുന്നത് എന്താന്നുവച്ചാല്‍ ആദ്യ മല്‍സരത്തില്‍ പൂജ്യത്തിന് റണ്ണൗട്ടായതിന്റെ കലിപ്പാണ് തല ഈ കാട്ടിക്കൂട്ടുന്നത്. നേരത്തെ പറഞ്ഞ പോലെ പല സ്റ്റൈലില്‍ സെക്കന്‍ഡുകള്‍ക്കുളളില്‍ സ്റ്റംപ് ചെയ്ത് ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുന്നത്. ഇനി ശരിക്കൊന്നാലോചിച്ചെ.. ലോകം കണ്ട കിടുക്കാച്ചി സൈക്കോ വില്ലന്‍ നമ്മുടെ ധോണി തന്നെല്ലേ..

വാല്‍ക്കഷണം: അപ്പോള്‍ നിങ്ങള്‍ വിചാരിക്കും ആദ്യ മല്‍സരത്തില്‍ റണ്ണൗട്ടായില്ലാരുന്നേല്‍ ധോണി കിടിലന്‍ ആവില്ലേയെന്ന്? ആവില്ലേ..? ആവും..സംശയമുണ്ടോ..അപ്പോള്‍ സൈക്കോ കിങ് ധോണിക്ക് പെരിയ വിസില്‍ അടിങ്കേ..

MORE IN SPORTS
SHOW MORE