ടിക്കറ്റ് എല്ലാം നേരത്തെ‌ വിറ്റഴിഞ്ഞു‌; പ്രോ വോളിയിൽ 'ആവേശ' ഡെർബി

pro-volley
SHARE

പ്രോ വോളി ലീഗിൽ ഇന്ന് കേരള ഡെർബി. വൈകിട്ട് ഏഴുമണിക്ക് കൊച്ചി ബ്ലൂ സ്പൈക്കേഴ്സ് കാലിക്കറ്റ് ഹീറോസിനെ നേരിടും. മൽസരത്തിൻറെ ടിക്കറ്റുകളെല്ലാം ദിവസങ്ങൾക്ക് മുന്പ് തന്നെ വിറ്റഴിഞ്ഞിരുന്നു.

ഇന്നാണ് പ്രോ വോളിയിലെ കാത്തിരുന്ന പോരാട്ടം. ലീഗിൽ തോൽവി അറിയാതെ മുന്നേറുന്ന കൊച്ചി ബ്ലൂ സ്പൈക്കേഴും കാലിക്കറ്റ് ഹീറോസും നേരിട്ടറ്റു മുട്ടുന്പോൾ കോർട്ടിൽ ആവേശത്തിൻറെ വെടിക്കെട്ടുണ്ടാകും. സെമി ഉറപ്പിച്ചാണ് ബ്ലൂ സ്പൈക്കേഴ്സ് നാട്ടങ്കത്തിനെത്തുന്നത്.

കാലിക്കറ്റാകട്ടെ ആദ്യ രണ്ടുകളികളിലും പുറത്തെടുത്ത ആധികാരിക പ്രകടനത്തിൻറെ ആത്മവിശ്വാസത്തിലും. ലോകോത്തിലെ ഏറ്റവും മികച്ച ബ്ലോക്കർമാരിലൊരാളായ ഡേവിഡ് ലീയാണ് കൊച്ചിയുടെ കരുത്ത്.

ഒപ്പം ഇന്ത്യൻ പുലികളായ പ്രഭാകരനും ഉഗ്രപാണ്ഡ്യനും. പി.രോഹിത്, മനു ജോസഫ്, ആന്ദ്രേ പതുക് ഇവർ കൂടി ചേരുന്ന കൊച്ചി ശരിക്കും കരുത്തരാണ്. 

MORE IN KERALA
SHOW MORE