കൂറ്റൻ സിക്സർ ഗ്യാലറിയിൽ; പരുക്കേറ്റ് കുഞ്ഞ് ആരാധകൻ; സമ്മാനം നൽകി ബെയ്‍ലി

sixer-ball-accident
SHARE

ഗ്യാലറിയിലേക്ക് വീശിയടിച്ച ആ പന്തിനൊപ്പം ഉയർന്ന കണ്ണീരിനും മധുരം പകർന്ന് ജോര്‍ജ് ബെയ്‌ലി. ബിഗ് ബാഷ് ടി20 ലീഗിനിടെയാണ് ആരാധകരുടെ ഉള്ളുലച്ച സംഭവം. ബെയ്‌ലി അടിച്ച പന്ത് ഗ്യാലറിയിൽ കളികണ്ടിരുന്ന കുഞ്ഞിന്റെ ശരീരത്തിലാണ് ചെന്നു പതിച്ചത്. പന്ത് കൊണ്ട വേദനയിൽ അവൻ വാവിട്ട് കരഞ്ഞതോടെ സിക്സറിന്റെ സന്തോഷത്തെക്കാളേറെ വേദന നിറഞ്ഞു.

കുഞ്ഞ് ആരാധകന് പരുക്കേറ്റതോടെ മത്സരം അല്‍പസമയം അധികൃതർ നിര്‍ത്തിവെച്ചു. ഉടൻ തന്നെ ഡോക്‌ടര്‍ സ്ഥലത്തെത്തി കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞ് ആരാധകന്‍റെ കരച്ചില്‍ ഗ്രൗണ്ടിൽ നിന്ന ബെയ്‌ലിക്കും സഹിക്കാനായില്ല. മത്സരശേഷം ബെയ്‌ലി കുഞ്ഞിനെ ആശ്വസിപ്പിക്കാൻ നേരിട്ടെത്തി. അവന്   തന്‍റെ ഗ്ലൗസുകള്‍ സമ്മാനിച്ചാണ് അദ്ദേഹം മടങ്ങിയത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.