ഒറ്റ ബൗളിൽ 17 റണ്‍സ്; നാടകീയം; നാണക്കേട്; വിഡിയോ

australia-bowler-meredith
SHARE

ഒരു ബൗളിൽ നിന്നും 17 റൺസ്. ഇത് രജിനികാന്ത് ചിത്രത്തിന്റെ ക്ലൈമാക്സിൽ സംഭവിച്ചത് അല്ല. ബിഗ് ബാഷ് ലീഗിലാണ് ഈ നാടകീയ സംഭവം. ഒറ്റ ലീഗല്‍ ഡെലിവറിയില്‍  17 റണ്‍സാണ് ബൗളർ വിട്ടുകൊടത്തത്. ബിഗ് ബാഷ് ലീഗിലെ ഹൊബാര്‍ട്ട് ഹറികെയിന്‍സും മെല്‍ബണ്‍ റെനഗേഡ്‌സും തമ്മില്‍ നടന്ന മത്സരത്തിലാണ് സംഭവം. 

മത്സരത്തില്‍ 184 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ മെല്‍ബണ്‍ റെനഗേഡ്സിനെതിരെ ആദ്യ ഓവര്‍ എറിയാനെത്തിയ ഫാസ്റ്റ് ബൗളര്‍ റിലേ മെറഡിത്താണ് ഇത്തരത്തിലൊരു മോശം ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചത്.

ഓവറിലെ ആദ്യ മൂന്ന് പന്തുകളില്‍ ഒരു റണ്‍ മാത്രമാണ് താരം വഴങ്ങിയത്. എന്നാല്‍ നാലാം പന്ത് മുതല്‍ കാര്യങ്ങള്‍ അവതാളത്തിലായി. നാലാം പന്തില്‍ ഓവര്‍ സ്റ്റെപ്പ് ചെയ്ത് പന്തെറിഞ്ഞപ്പോള്‍ അമ്പയര്‍ നോ ബോള്‍ വിധിക്കുകയും ഫ്രീ ഹിറ്റ് വിധിച്ച തൊട്ടടുത്ത പന്ത് വൈഡ് ആവുകയും വിക്കറ്റ് വേഡിന് യാതൊരു അവസരവും നല്‍കാതെ ബൗണ്ടറിയിലേക്ക് പയുകയും ചെയ്തു. പിന്നീട് എറിഞ്ഞ അടുത്ത രണ്ട് പന്തും അമ്പയര്‍ നോ ബോള്‍ വിധിക്കുകയും ബാറ്റ്‌സ്മാനായ ആരോണ്‍ ഫിഞ്ച് ബൗണ്ടറിയിലേക്ക് പായിക്കുകയും ചെയ്തു.

ഒടുവില്‍ ലീഗല്‍ ഡെലിവറിയെറിഞ്ഞപ്പോള്‍ കയ്യടിച്ചാണ് കാണികള്‍ സ്വീകരിച്ചത്. മത്സരത്തില്‍ മൂന്നോവര്‍ എറിഞ്ഞ മെറഡിത്ത് 43 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. ആദ്യ ഓവറില്‍ പകച്ചുവെങ്കിലും മത്സരത്തില്‍ 16 റണ്‍സിന്റെ  വിജയം ഹൊബാര്‍ട്ട് ഹറികെയിന്‍സ് സ്വന്തമാക്കി.

MORE IN SPORTS
SHOW MORE