മുഖത്ത് സിസ്കോയുടെ വക ശക്തമായ ഇടി, സമനില തെറ്റി ജിങ്കന്‍

jingan-sisco
Twitter
SHARE

ജയത്തിന് തൊട്ടരികെ  മത്സരം കൈവിട്ടതിന്റെ  നിരാശ കേരള ബ്ളാസ്റ്റേഴ്സിനെ വിടടിഴിഞ്ഞിട്ടില്ല. ശക്തരായ ബെംഗളൂരുവിനെതിരെ രണ്ടു ഗോളുകൾക്കു മുന്നിട്ടു  നിന്നതിനു ശേഷമാണ് സമനില വഴങ്ങേണ്ടി വന്നത്. എങ്കിലും ബെംഗളൂരുവിെന അവരുട തട്ടകത്തിൽ സമനിലയിലെങ്കിലും കുരുരുക്കാനായതിന്റെ ആശ്വാസത്തിലാണ് ആരാധകർ. 

കളിയിലുടനീളം പരുക്കൻ അടവുകളാണ് ബെംഗളൂരു പുറത്തെടുത്തത്. രണ്ടു ഗോൾ വീണതോടെ ബെംഗളൂരു താരങ്ങൾ തനിനിറം പുറത്തെടക്കാൻ തുടങ്ങി. കേരള ബ്ളാസ്റ്റേഴ്സിന്റെ നെടുംതൂണ്‍ സന്ദേശ് ജിങ്കനാണ് പലപ്പോഴും എതിരാളികളുടെ ടാക്ളിങ്ങിന്റെ ഇരയായത്. വന്‍മതില്‍ കണക്കെ പ്രതിരോധത്തില്‍ ഉറച്ചു നില്‍ക്കുന്ന ജിങ്കനെ ഒതുക്കാന്‍ കാടന്‍ പ്രയോഗങ്ങളാണ് എതിരാളികള്‍ പ്രയോഗിച്ചത്. ബെംഗളൂരു ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവുമായി കൂട്ടിയിടിച്ച് പരുക്കേറ്റ് ജിങ്കന്‍ തലയില്‍ കെട്ടുമായാണ് കളിച്ചത്. 

തൊട്ടുപിന്നാലെ സിസ്കോയുടെ കൈക്കരുത്ത് അനുഭവിക്കേണ്ടി വന്നു. 57 ാം മിനിറ്റിലായിരുന്നു ആ കൈ പ്രയോഗം. ഉയര്‍ന്നു വന്ന പന്തിനായി ജിങ്കനും സിസ്കോയും വായുവില്‍ ഉയര്‍ന്നു ചാടി. ഇതിനിടെ സിസ്കോ ജിങ്കന്റെ മുഖത്ത് ശക്തിയായി ഇടിച്ചു. 

സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുമ്പോള്‍ ക്ഷമ പറയുകയോ എതിരാളിക്ക് കൈകൊടുത്ത് പ്രശ്നം പരിഹരിക്കുകയോ ആണ് പന്തുകളിയില്‍ പതിവ്. എന്നാല്‍ സിസ്കോ പുറംതിരിഞ്ഞു നടന്നു. ഇതോടെ ജിങ്കന്റെ സമനില തെറ്റി. സിസ്കോയുടെ നേരെ വിരല്‍ ചൂണ്ടി ജിങ്കന്‍ ക്ഷോഭിച്ച് സംസാരിക്കുന്നത് കാണാമായിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.