സ്പാനിഷ് കോപ്പ ഡെല്‍ റെ ഫുട്ബോളില്‍ ഇന്ന് എല്‍ ക്ലാസികോ; മെസിയും ഡെംബലയും പരുക്കിൽ

messi-cop-del-rey
SHARE

സ്പാനിഷ് കോപ്പ ഡെല്‍ റെ ഫുട്ബോളില്‍ ഇന്ന് എല്‍ ക്ലാസികോ. ബാര്‍സിലോന ഹോം ഗ്രൗണ്ടിലാണ് ആദ്യ പാദ സെമിഫൈനല്‍ പോരാട്ടം. ബാര്‍സ നിരയില്‍ ലയണല്‍ മെസിയും ഒൗസ്മാന്‍ ഡെംബലയും പരുക്കിന്റെ പിടിയിലാണ്.  

ലാ ലിഗയില്‍ കുതിക്കുന്ന ലയണല്‍ മെസിയുടെ ബാര്‍സിലോനയും റൊണാള്‍ഡോ ക്ലബ് വിട്ടതോടെ കിതപ്പുതുടരുന്ന റയല്‍ മഡ്രിഡും സ്പാനിഷ് കോപ്പ ഡെല്‍ റെയില്‍ നേര്‍ക്കുനേര്‍ . തുല്യശക്തികളുടെ ക്ലാസിക് പോരാട്ടമായിരുന്നു എല്‍ ക്ലാസികോ എങ്കില്‍ ഇത്തവണ നിലവിലെ ചാംപ്യന്‍മാരായ ബാര്‍സിലോനയ്ക്കാണ് വിജയസാധ്യത .

വലന്‍സിയക്കെതിരായ മല്‍സരത്തിനിടെ പരുക്കേറ്റ ലയണല്‍ മെ‍സി പരിശീലനത്തിനെത്തിയില്ല. ഒൗസ്മാന്‍ ഡെംബലയും പരുക്കിന്റെ പിടിയിലാണ് . ലെഫ്റ്റ് ബാക്ക് ജോര്‍ഡി ആല്‍ബയും സസ്പെന്‍ഷനിലായിരുന്നു സെര്‍ജിയോ ബുസ്ക്വെറ്റ്സും ആദ്യ ഇലവനില്‍ മടങ്ങിയെത്തും. ഈ സീസണില്‍ പഴയപ്രതാപത്തിന്റെ നിഴലില്‍ മാത്രമാണെങ്കിലും ലാ ലിഗയില്‍ തുടര്‍ച്ചയായി നാലു മല്‍സരങ്ങളില്‍ വിജയിച്ചാണ് റയലെത്തുന്നത് . അവസാനം ഏറ്റുമുട്ടിയപ്പോള്‍ ബാര്‍സയോട് 5–1ന് പരാജയപ്പെട്ടതിന്റെ ഓര്‍മയുമായാകും റയല്‍ നൗ ക്യാംപില്‍ ഇറങ്ങുക.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.