ഹിന്ദിയുമല്ല, ഇംഗ്ളിഷുമല്ല; ധോണി 'ടിപ്പ്' മറ്റൊരുഭാഷയിൽ: ആഘോഷിച്ച് സോഷ്യൽ ലോകം: വിഡിയോ

dhoni-stumping
SHARE

ആ സൂപ്പർ ഷോട്ടുകളുടെയും ചടുലമായ ഫീൽഡിങ്ങുകളുടെയും കാലം കഴി‍‍ഞ്ഞെന്ന് ആക്ഷേപിക്കുന്നവർക്ക് ബാറ്റ് കൊണ്ട് ചുട്ടമറുപടി നല്കുന്ന ധോണിയെയാണ് അടുത്തിടെ കണ്ടത്. ന്യൂസിലാൻഡിലും ഒാസ്ട്രലീയയിലും ഇന്ത്യയുടെ പടുകൂറ്റൻ വിജയത്തിന് ധോണിയുടെ സംഭവാന നിർണായകവുമായിരുന്നു. വിക്കറ്റ് പിന്നിൽ നിന്ന് കളിയുടെ ഗതി നിയന്ത്രിക്കാൻ തന്നെ കഴിവുള്ള താരമാണ് ഇന്ത്യയുടെ ക്യാപ്റ്റൻ കൂൾ.

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ–ന്യൂസിലാൻഡ് ഏകദിനത്തിൽ ഇന്ത്യയുടെ സ്പിന്നർ കേദാർ ജാദവിന് വിക്കറ്റിന് പിന്നിൽ നിന്ന് മറാത്തി ഭാഷയിൽ ടിപ്പ് പറഞ്ഞു നൽകുന്ന ധോണിയെ ആണ് കണ്ടത്. കളി കഴിഞ്ഞപ്പോളാണ് ആ ടിപ്പ് ഗുണം ചെയ്തെന്ന് മനസ്സിലായത്. ധോണിയുടെ മറാത്തി ഇതിനോടകം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തും കഴി‍ഞ്ഞു. വിഡിയോ കാണാം

MORE IN SPORTS
SHOW MORE