സന്തോഷ് ട്രോഫി യോഗ്യത മത്സരത്തിൽ കേരളത്തിന് സമനില

kerala-telegana
SHARE

സന്തോഷ് ട്രോഫി യോഗ്യത ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിന് സമനില. തമിഴ്നാട് നെയ് വേലിയിലെ ഭാരതി സ്റ്റേഡിയത്തിൽ തെലങ്കാനയുമായി ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.

തുടക്കം മുതൽ കേരളം അക്രമിച്ചു കളിച്ചു. ഗോളാകുമെന്ന് തോന്നിപ്പിച്ച അര ഡസണിലധികം അവസരങ്ങൾ കേരളതാരങ്ങൾ പാഴാക്കി. മുഹമ്മദ് സലായുടെയും ക്രിസ്റ്റി ഡേവിസിന്റയും നേതൃത്വത്തിൽ ഇടത് വലത് വിങ്ങുകളിലൂടെയുള്ള മുന്നേറ്റങ്ങളാണ് കേരളം നടത്തിയത്. 

 ടീമിന്റെ പ്രകടനത്തിൽ തൃപ്തിയുണ്ടെന്നാണ് കോച്ചിന്റെ വിലയിരുത്തൽ. നിലവിലെ ചാമ്പ്യൻമാർക്ക് ആദ്യമത്സരത്തിലെ സമനില ഒട്ടും സന്തോഷം നൽകില്ല. അതു കൊണ്ട് തന്നെ അടുത്ത രണ്ട് മത്സരങ്ങളും നിർണായകമാണ്. ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ പുതുച്ചേരിയാണ് എതിരാളി.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.