പ്രോ വോളിയിൽ കാലിക്കറ്റ് ഹീറോസിന് ജയം

calicut
SHARE

പ്രോ വോളിയിൽ കാലിക്കറ്റ് ഹീറോസിന് ജയം. ചെന്നൈ സ്പാർട്ടൻസിനെ ഒന്നിനെതിരെ നാലു സെറ്റിനാണ് കാലിക്കറ്റ് ഹീറോസ് തോൽപിച്ചത്. കാലിക്കറ്റിൻറെ മലയാളി താരം അജിത് ലാലാണ് കളിയിലെ താരം. 

അജിത് ലാലിൻറെയും ജെറോം വിനീതിൻറെയും തകർപ്പൻ സ്മാഷുകൾ. ഇലൂനിയും കാർത്തിക്കും ചേർന്നൊരുക്കിയ പ്രതിരോധക്കോട്ട. കളിയുടെ ഒരു മേഖലയിലും കാലിക്കറ്റിൻറെ മികവിന് ചെന്നൈയ്ക്ക് മറുപടിയുണ്ടായിരുന്നില്ല. കാലിക്കറ്റ് ഹീറോസിൻറെ അതിവേഗ സ്കോറിങ്ങോടെയാണ് കളമുണർന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ചെന്നൈ മനസിലാക്കും മുന്പേ തന്നെ 15-8ന് ആദ്യ രണ്ട് സെറ്റുകളും കാലിക്കറ്റ് സ്വന്തമാക്കിയിരുന്നു. 

മൂന്നാം സെറ്റിൽ പക്ഷേ കളിമാറി. കാലിക്കറ്റിൻറെയും ചെന്നൈയുടെയും ഒപ്പത്തിനൊപ്പമുള്ള മുന്നേറ്റം. 15-13ന് മൂന്നാം സെറ്റ് നേടി ചെന്നൈ മൽസരത്തിലേക്ക് തിരികെയെത്തി. എന്നാൽ ചെന്നൈയുടെ പ്രതീക്ഷകൾക്ക് ആയുസുണ്ടായില്ല. നാലാം സെറ്റ് 15-11ന് ജയിച്ച് കാലിക്കറ്റ് മൽസരം സ്വന്തം പേരിൽ കുറച്ചു. ചടങ്ങു തീർക്കൽ മാത്രമായി മാറിയ അഞ്ചാം സെറ്റാകട്ടെ കാലിക്കറ്റിന് ഒപ്പം നിന്നു. 14 പോയിൻറ് നേടിയ മലയാളി താരം അജിത് ലാലാണ് ഹീറോസിൻറെ വിജയശിൽപി. പതിനൊനന് പോയിൻറ് നേടിയ കാർത്തിക്കും പത്തു പോയിൻറ് വീതം നേടിയ ലോട്മാനും ജെറോം വിനീതും ഹീറോസിൻറെ വിജയത്തിന് കരുത്ത് പകർന്നു.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.