ധോണിയെ പുറത്താക്കാതെ ജയം ഉറപ്പിക്കാൻ പറ്റില്ല; വിമർശകരുടെ വായടപ്പിച്ച് മറുപടി

dhoni-batting
SHARE

ഫോമിലെത്താന്‍ സാധിക്കാതിരുന്ന ധോണിയെ തുഴച്ചിലുകാരനാണെന്നും മറ്റും പറഞ്ഞ് കളിയാക്കുന്നവർക്ക് മറുപടിയുമായി ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാം. അസാധാരണ കളിക്കാരനാണ് ധോണി. അദ്ദേഹത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നതിനെ ചുറ്റിപ്പറ്റി ഇന്ത്യയില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി അറിയാം. ഇന്ത്യന്‍ മധ്യനിരയിലെ ശാന്തനായ കളിക്കാരനാണ് ധോണി. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുമ്പോള്‍ ഞങ്ങള്‍ക്കു തന്നെ അറിയാം അദ്ദേഹത്തെ പുറത്താക്കും വരെ മത്സരം ജയിച്ചെന്ന് ഉറപ്പിക്കാനാവില്ലെന്നും ജിമ്മി കൂട്ടിച്ചേര്‍ത്തു.

ഓസീസ് പര്യടനത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ധോണി വിമര്‍ശകരുടെ വായടിപ്പിച്ചാണ് ന്യൂസിലാന്‍ഡിലേക്ക് വിമാനം കയറിയത്. എന്നാല്‍, പരുക്കിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരേ ഇതുവരെ പുറത്തിരുന്ന താരം പരമ്പരയിലെ അവസാന മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ധോണി ക്രീസിലുണ്ടായാല്‍ സ്‌കോര്‍ബോര്‍ഡ് ഇഴയുമെന്ന് പരിഹസിക്കുന്നവര്‍ക്കുള്ള ചൂടന്‍ മറുപടിയാണ് ജിമ്മിയുടെ വാക്കുകളിലുള്ളത്. ഒന്നോ രണ്ടോ കളിയില്‍ ഫോമിലെത്താന്‍ സാധിക്കാതിരുന്നാല്‍ ധോണി തുഴച്ചിലുകാരനാണെന്നും മറ്റും പറഞ്ഞ് നിരവധിയാളുകളാണ് രംഗത്ത് വരാറുള്ളത്.

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.