അഭിമുഖത്തിന് ധോണിയെ ഒാടിച്ചിട്ട് പിടിക്കാന്‍ ചാഹല്‍; ചിരി പടര്‍ത്തി വിഡിയോ

dhoni-run
SHARE

വിജയത്തിന്റെ ഇൗ ‘ഒാട്ട’ച്ചിരി താരങ്ങളെ പോലെ സോഷ്യല്‍ ലോകവും ഏറ്റെടുത്തിരിക്കുകയാണ്. എം.എസ് ധോണിയും ചാഹലും തമ്മില്‍ നടന്ന ഇൗ ഒാട്ടം എന്തിന് വേണ്ടിയായിരുന്നു എന്നറിയാനായിരുന്നു ആരാധകരുടെ കൗതുകം. ചാനല്‍ ക്യാമറയ്ക്ക് മുന്നിലൂടെ ഒാടുന്ന ധോണിയും തൊട്ട് പിന്നാലെ പിടിക്കാന്‍ ഒാടുന്ന ചാഹലും അവിടെ നിന്നിരുന്ന താരങ്ങളിലും അവതാരകരിലും ചിരിയുണര്‍ത്തിയിരുന്നു.

വെല്ലിങ്ടണില്‍ ന്യൂസിലന്‍ഡിനെതിരെ വിജയത്തിന് ശേഷമാണ് ടിവി അഭിമുഖത്തിനായി ചാഹല്‍ ധോണിയെ സമീപിച്ചത്. പക്ഷേ അടുത്തകാലത്തൊന്നും ടിവിക്ക് മുന്നില്‍ അഭിമുഖത്തിനായി വരാറില്ലാത്ത ധോണി പെട്ടെന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ധോണിയുടെ ഇൗ ഒാട്ടം കണ്ട് ചാഹല്‍ പിന്നാലെ കൂടിയെങ്കിലും നിമിഷനേരം കൊണ്ട് ധോണി ഡ്രസിങ് റൂമിലെത്തി. ഒടുവില്‍ ചിരിച്ചു കൊണ്ടാണ് ചാഹല്‍ മടങ്ങിയത്. വിഡിയോ കാണാം. 

MORE IN SPORTS
SHOW MORE