92 റൺസിന് പുറത്താകുന്ന ടീമോ? ഇന്ത്യയെ ട്രോളി മൈക്കൽ വോണ്‍; തിരിച്ചടിച്ച് ആരാധകര്‍

michael-vaughan
SHARE

ന്യൂസിലാൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയുടെ പരാജയത്തെ പരിഹസിച്ച മൈക്കൽ വോണിന് അതേ നാണയത്തിൽ ആരാധകരുടെ മറുപടി. നാലാം ഏകദിനത്തിൽ 92 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. ഇതേത്തുടർന്നായിരുന്നു മൈക്കൽ വോണിൻറെ പരിഹാസം. 

''ഇക്കാലത്ത് നൂറിൽ താഴെ റൺസിന് പുറത്താകുന്ന ടീം ഉണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല'' എന്നായിരുന്നു മൈക്കൽ വോൺ ട്വീറ്റ് ചെയ്തത്. പിന്നാലെ മറുപടിയുമായി ആരാധകർ കൂട്ടമായെത്തി. വെസ്റ്റ് ഇൻഡീസിനെതിരെ ഇംഗ്ലണ്ടിൻറെ തോൽവി ചൂണ്ടിക്കാണിച്ചായിരുന്നു ആരാധകര്‍ തിരിച്ചടിച്ചത്. കഴിഞ്ഞയാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ഒന്നാം ടെസ്റ്റ് ഒന്നാം ഇന്നിങ്സിൽ 77 റൺസിനായിരുന്നു ഇംഗ്ലണ്ട് പുറത്തായത്. 

MORE IN SPORTS
SHOW MORE