അമ്മയുടെ വാക്കുകളാണ് ഇവന്റെ കാഴ്ച; കണ്ണുതുറപ്പിക്കുന്ന ഫുട്ബോൾ കമ്പം; വിഡിയോ

mother-football-viral
SHARE

ഫുട്ബോൾ ആസ്വദിക്കാൻ കാഴ്ച വേണോ? സോഷ്യൽ മീഡിയയിൽ വൈറലായ ഇൗ വിഡിയോ കണ്ടാൽ അതിനുള്ള ഉത്തരമാകും. ഇൗ അമ്മയുടെ വാക്കുകളിലാണ് ഇൗ മകന്റെ ഫുട്ബോൾ ആസ്വാദനം. സില്‍വിയ ഗ്രെക്കോ എന്ന ബ്രസീലുകാരിയായ ഫുട്ബോള്‍ ആരാധികയും അമ്മയും ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ മനസ് കവർന്നിരിക്കുകയാണ്.

ഓട്ടിസം ബാധിച്ച കാഴ്ചയില്ലാത്ത മകന് ഫുട്ബോൾ കളി സ്റ്റേഡിയത്തിലിരുന്ന് വിവരിച്ച് കൊടുക്കുകയാണ് ഇൗ അമ്മ. 12 വയസുകാരനായ നിക്കോളാസ് ഇൗ വാക്കുകളിലൂടെ കളി കാണാതെ കാണുന്നു.  ഓരോ മത്സരത്തിന് പോകുമ്പോഴും ഇൗ അമ്മ അവന് കാഴ്ചകളും കളിക്കളത്തിലെ നീക്കങ്ങളും വിവരിച്ച് കൊടുക്കും. സ്റ്റേഡിയത്തിൽ ഉയരുന്ന ആരവം കൂടിയാകുമ്പോൾ അവന് മൽസരം കണ്ടപോലെ തന്നെ.  കളിക്കാരുടെ ജേഴ്സിയെ കുറിച്ചും, അവരുടെ ബൂട്ടിനെ പറ്റിയുമെല്ലാം ഇൗ അമ്മ പറയുമ്പോൾ കൗതുകമടക്കാതെ അവൻ നോക്കിയിരിക്കും. വിഡിയോ കാണാം. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.