പ്രശസ്തിയുടെ കൊടുമുടിയേറി ഇൗ ഫുട്ബോൾ കമ്പം; റിദ്​വാനെ തേടി ആശംസാപ്രവാഹം

wedding-footbal
SHARE

മലപ്പുറത്തിന്റെ മണ്ണിലും കാറ്റിലും അലിഞ്ഞുേചർന്ന ഒന്നാണ് ഫുട്ബോൾ. ചിലപ്പോഴൊക്കെ ലോകടീമുകൾ തന്നെ മലപ്പുറത്തെ ഫുട്ബോൾ കമ്പക്കാരെ തേടിയെത്താറുണ്ട്. അക്കൂട്ടത്തിൽ പുതിയ താരമാണ് വണ്ടൂർ ഐലാശ്ശേരി സ്വദേശി റി‍ദ്‌വാൻ.

വിവാഹദിനം സെവൻസ് കളിക്കാനിറങ്ങിയ യുവാവിന്റെ ഫുട്ബോൾ പ്രേമം ഇതിനോടകം വലിയ വാർത്തയായിരുന്നു. ഇൗ യുവാവിനെ തേടി കേന്ദ്ര കായിക മന്ത്രിയുടെ പ്രശംസയും എത്തി.  ഇപ്പോഴിതാ അഭിമുഖങ്ങൾ തേടി ദേശീയ മാധ്യമങ്ങൾ വരെ മലപ്പുറത്തേക്ക് എത്തുകയാണ്. 

ഫിഫ മഞ്ചേരി ഫുട്ബോൾ ക്ലബിൽ അംഗമായ റി‌ദ്‌‍‍വാൻ വിവാഹദിനം വൈകിട്ട്  വണ്ടൂരിൽ നടന്ന അഖിലേന്ത്യ സെവൻസ് ടൂർണമെന്റിലാണു കളത്തിലിറങ്ങിയത്. വിവാഹ സൽക്കാരം പൂർത്തിയായതിനു പിന്നാലെ ഗ്രൗണ്ടിലേക്കു പാഞ്ഞ കഥ മനോരമ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ഇത് ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു.

റിദ്‌വാന്റെ ഫുട്ബോൾ പ്രേമത്തെ ട്വിറ്ററിലൂടെ അഭിനന്ദിച്ച കേന്ദ്ര കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡ് യുവാവിനെ നേരിൽ കാണാൻ താൽപര്യമുണ്ടെന്നും സന്ദേശമയച്ചിരുന്നു. സിഎൻഎൻ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിദ്​വാനുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്തിരുന്നു. 

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.