സച്ചിന്റെയും അഫ്രീദിയുടെയും ആ റെക്കോർഡുകൾ ഇനി പഴങ്കഥ; തകര്‍ത്ത് നേപ്പാളി പയ്യൻ

sachin-afridi-rohit
SHARE

സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 30 വര്‍ഷം പഴക്കമുള്ള റെക്കോര്‍‍‍ഡ് തകര്‍ത്ത് നേപ്പാള്‍ കൗമാര താരം രോഹിത് പൗഡല്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് സച്ചിനെ മറികടന്ന് രോഹിത് സ്വന്തമാക്കിയത്. 

യുഎഇയ്ക്കെതിരായ രണ്ടാംഏകദിനത്തിലാണ് നേട്ടം. 16 വയസും 146 ദിവസവുമാണ് രോഹിത്തിന്റെ പ്രായം. 1989–ല്‍ 16 വയസും 213 ദിവസവും പ്രായമുള്ളപ്പോഴാണ് സച്ചിന്‍ പാക്കിസ്ഥാനെതിരെ അര്‍ധസെഞ്ചുറി നേടിയത്. പാക് താരം ഷാഹിദ് അഫ്രീദിയെ മറികടന്ന് ഏകദിനത്തില്‍ അര്‍ധസെഞ്ചുറി തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും രോഹിത് സ്വന്തമാക്കി. അഫ്രീദിയുടെ 20 വര്‍ഷം പഴക്കമുളള റെക്കോര്‍ഡാണ് രോഹിത് പഴങ്കഥയാക്കിയത്. 

1999-ല്‍ 16 വയസും 217 ദിവസവും പ്രായമുളളപ്പോഴാണ് ശ്രീലങ്കയ്ക്കെതിരെ അഫ്രീദി അര്‍ധശതകം കുറിച്ചത്. 58 പന്തില്‍ 55 റണ്‍സ് നേടിയാണ് രോഹിത് ക്രിക്കറ്റ് ഇതിഹാസത്തെ മറികടന്നത്. മല്‍സരത്തില്‍ യുഎഇയെ നേപ്പാള്‍ 145 റണ്‍സിന് തോല്‍പ്പിച്ചു.

MORE IN SPORTS
SHOW MORE