2018ലെ സ്പോര്‍ട്സ് സ്റ്റാർ ആര്? കണ്ടെത്താനുള്ള യജ്ഞത്തിനു തുടക്കമാകുന്നു

manorama-sports-star
SHARE

കേരളത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങൾക്ക് അർഹരെ കണ്ടെത്താനുള്ള യജ്ഞത്തിനു തുടക്കമാകുന്നു. മലയാള മനോരമയും സാന്റ മോണിക്ക ഹോളിഡെയ്സും ചേർന്നൊരുക്കുന്ന പുരസ്കാരങ്ങൾ കായിക മികവു തേടിയുള്ള അന്വേഷണമാണ്. മികച്ച കായിക താരത്തിന് മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ പുരസ്കാരവും മികച്ച ക്ലബിന് മനോരമ സ്പോര്‍ട്സ് ക്ലബ് പുരസ്കാരവും ലഭിക്കും.   

പ്രഥമ മനോരമ സ്പോര്‍ട്സ് സ്റ്റാര്‍ പുരസ്കരമുയര്‍ത്തിയ എച്ച് എസ് പ്രണോയിയുടെ പിന്‍ഗാമി ആരായിരിക്കും . മനോരമ വിദഗ്ധ സമിതി തിരഞ്ഞെടുക്കുന്ന ആറു പേരിൽ നിന്ന് ഏറ്റവുമധികം വോട്ടുലഭിക്കുന്ന താരം 2018ലെ മലയാളത്തിന്റെ മികച്ച കായികതാരമാകും. പുരസ്കാരവും മൂന്നു ലക്ഷം രൂപയുമാണ് സമ്മാനം. വോട്ടെടുപ്പിൽ പങ്കെടുക്കുന്ന 10 വായനക്കാർക്കു 10,000 രൂപ വീതം സമ്മാനവും നേടാം.  അവാർഡിനായി ക്ലബ്ബുകൾക്കും അക്കാദമികൾക്കും മനോരമ ഓൺലൈൻ വഴി റജിസ്ട്രേഷൻ പൂര്‍ത്തിയാക്കാം. വിദഗ്ധ സമിതി ആദ്യ ഘട്ടം വിജയികളായി ആറു ക്ലബ്ബുകളെ കണ്ടെത്തും. പിന്നീട് ഓരോ ക്ലബ്ബിലും നേരിട്ടെത്തി പ്രവർത്തനം വിലയിരുത്തും. 

ഏറ്റവും മികച്ച ക്ലബ്ബിന് ‘മനോരമ സ്പോർട്സ് ക്ലബ് – 2018’ പുരസ്കാരവും മൂന്നു ലക്ഷം രൂപയും സമ്മാനിക്കും. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം രണ്ടുലക്ഷം രൂപയും ഒരു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും . കായിക പാരമ്പര്യത്തിന്റെ കളിത്തട്ടിൽ നിന്നു രാജ്യത്തിന്റെ അഭിമാനമായ  ഒട്ടേറെ താരങ്ങൾക്കു പിൻമുറക്കാരെ കണ്ടെത്താനുള്ള ശ്രമമാണ് മലയാള മനോരമ സാന്റ മോണിക്ക കായിക പുരസ്കാരങ്ങള്‍. മലയാള മനോരമ, മനോരമ ന്യൂസ് ടിവി, മനോരമ ഓൺലൈൻ എന്നിവ സംയുക്തമായി ഒരുക്കുന്ന തിരഞ്ഞെടുപ്പിലൂടെ ഏറ്റവും സമഗ്രവും ജനകീയവുമായ അവാർഡാണു ലക്ഷ്യമിടുന്നത്.

MORE IN SPORTS
SHOW MORE