ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ സെമിയിൽ

rafel-nadal3
SHARE

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ലോക രണ്ടാംനമ്പര്‍താരം റാഫേല്‍ നദാല്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ അമേരിക്കയുെട ഫ്രാന്‍സിസ് ടിയാഫോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സെമിയില്‍ ഗ്രീക്ക് താരം സ്റ്റെഫാനോസ് സിസിപാസാണ് എതിരാളി. വനിതാ സിംഗിള്‍സില്‍ പെട്രാ ക്വിറ്റോവയും ഡാനിയെല്ല കോളിന്‍സും സെമിയിലെത്തി. 

സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന് സീഡ് ചെയ്യപ്പെടാത്ത അമേരിക്കന്‍ താരം ടിയാഫോയ് ഒരു വെല്ലുവിളിയും സൃഷ്ടിച്ചില്ല. 18–ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിട്ടിറങ്ങിയ നദാല്‍ 6–3, 6–4, 6–2 എന്ന സ്കോറിന് സെമിയിലെത്തി.

സിലിച്ചിനെ അട്ടിമറിച്ച് ക്വാര്‍ട്ടറിലെത്തിയ ബാറ്റിസ്റ്റ ആഗട്ടിനെ റോജര്‍ ഫെഡററെ ഞെട്ടിച്ചെത്തിയ സിസിപാസ് ഒന്നിനെതിരെ മൂന്ന് സെറ്റിന് മറികടന്നു. സ്കോര്‍  . സ്കോര്‍–7–5, 4–6, 6–4, 7–6. ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യമായാണ് സിസിപാസ് സെമിയിലെത്തുന്നത്. വനിതാ സിംഗിള്‍സില്‍ വനിതാ സിംഗിള്‍സില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ എട്ടാംസീഡ് പെട്രാ ക്വിറ്റോവ, ഓസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍റ്റിയെ തോല്‍പ്പിച്ച് സെമിയുറപ്പിച്ചു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ക്വിറ്റവോയുടെ ജയം. സ്കോര്‍  6–1, 6–4.  

റഷ്യയുടെ പാവ്‌ലിയുചെന്‍കോവയെ തോല്‍പ്പിച്ച് അമേരിക്കയുെട ഡാനിയെല്ലെ കോളിന്‍സ് സെമിയിലെത്തി. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു കോളിന്‍സിന്റെ തിരിച്ചുവരവ്. സ്കോര്‍–2–6, 7–5, 6–1

MORE IN SPORTS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.