ഐഡിയില്ലാതെ ഫെഡറർ; കടത്തിവിടാതെ സെക്യൂരിറ്റി; കയ്യടിച്ച് സച്ചിനും: വിഡിയോ

roger-fedrer
SHARE

ലോകം മുഴുവനും അറിയുന്ന കായിക താരമാണ് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡര്‍. എന്നാൽ ഇതൊന്നും സുരക്ഷാ ജീവനക്കാരോട് പറഞ്ഞിട്ട് കാര്യമില്ല. റോജര്‍ ഫെഡറുടെ ഐഡി കാണിക്കാതെ കടത്തി വിടാന്‍ സാധിക്കില്ലെന്ന സുരക്ഷാ ജീവനക്കാരന്റെ നിലപാടിന്  സോഷ്യല്‍ ലോകത്ത് കയ്യടി.

ഓസീസ് ഓപ്പണില്‍ 20 കാരനായ ഗ്രീക്ക് താരത്തോട്  അട്ടിമറി നേരിട്ട ശേഷം ലോക്കര്‍ റൂമിലേക്ക് പോകുന്ന റോജര്‍ ഫെഡറിനോടാണ് സുരക്ഷാജീവനക്കാരന്‍ ഐഡി ചോദിച്ചത്. കൈയില്‍ ബാഗും ഐഡി കാര്‍ഡും ഒന്നുമില്ലാത്ത ഫെഡറര്‍ കൂടെയുള്ള സ്റ്റാഫ് വരുന്നത് വരെ ക്ഷമയോടെ കാത്തു നിന്നു.

റോജര്‍ ഫെഡര്‍ക്ക് പോലും അക്രെഡിറ്റേഷന്‍ ആവശ്യമാണെന്ന തലക്കെട്ടോടെ ഓസീസ് ഓപ്പണ്‍ ‌വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് ഇത് ചർച്ച വിഷയമായത്.

വിഡിയോ കണ്ട നിരവധി പേരാണ് സുരക്ഷാജീവനക്കാരനെ അഭിനന്ദിച്ച് രംഗത്തു വന്നിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിനും സുരക്ഷാജീവനക്കാരന്റെ ഡ്യൂട്ടിയിലുള്ള ആത്മാര്‍ത്ഥതയെ പ്രശംസിച്ച് രംഗത്തു വന്നിട്ടുണ്ട്.

MORE IN SPORTS
SHOW MORE